പട്ടിയുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ്

കോഴിക്കോട്: താമരശ്ശേരിയിൽ പട്ടിയുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ്.
പട്ടിയുടെ ഉടമയായ റോഷിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൻമേലാണ് കേസ്. കണ്ടാലറിയുന്ന, നാട്ടുകാരായ 20 പേർക്കെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. അതോടൊപ്പം റോഷിന്റെ കാർ കത്തിക്കാൻ ശ്രമിച്ചു എന്ന കേസും ഇവർക്കെതിരെ ചാർജ് ചെയ്തിട്ടുണ്ട്.

യുവതിയെ പട്ടികളിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കവെ റോഷിൻ തോക്ക് ചൂണ്ടുകയും തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും നാട്ടുകാർ പറയുന്നു. അതേസമയം, പട്ടികളുടെ ഉടമയ്‌ക്കെതിരെ ദുർബലമായ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് നാട്ടുകാർ രംഗത്തെത്തിയിരുന്നു. പട്ടികളുടെ കടിയേറ്റ യുവതി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളളേജിൽ ചികിത്സയിലാണ്. മുഖത്തും കൈകാലുകൾക്കും പരിക്കുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.

കഴിഞ്ഞ ദിവസമായിരുന്നു താമരശ്ശേരി അമ്പായത്തോടിലെ ഫൗസിയക്ക് നായയുടെ കടിയേറ്റത്. നേരത്തെ നിരവധി പേരെ കടിച്ച വെഴുപ്പൂർ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകൻ റോഷിന്റെ വളർത്തുനായയാണ് റോഡിൽ വെച്ച്‌ യുവതിയെ കടിച്ചത്. ഇതിന് മുമ്പും പലർക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും, വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണെന്നാണ് ആരോപണം.

Related posts

Leave a Comment