Connect with us
48 birthday
top banner (1)

Kerala

മലപ്പുറത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ പോലീസ് അതിക്രമം; പ്രവർത്തകർക്ക് ക്രൂരമർദ്ദനം

Avatar

Published

on

മ​ല​പ്പു​റം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്‌പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ പോലീസ് അതിക്രമം. പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. പോലീസ് സേനയിൽ അധോലോകസംഘം പ്രവർത്തിക്കുന്നുണ്ടെന്നും, ആഭ്യന്തരമന്ത്രി രാജി വെയ്ക്കണമെന്നും, പോലീസ് ക്രിമിനുകളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എസ്‌പി ഓഫീസ് മാർച്ച്.

ഡിസിസി പ്രസിഡൻ്റ് വി.എസ്. ജോയ് മാർച്ച് ഉദ്ഘാടനം ചെയ്‌തു. സ്വർണ കള്ളക്കടത്ത് നടത്തുന്ന സിപിഎമ്മിലെ രണ്ട് അധോലോക ഗ്രൂപ്പുകൾ തമ്മിലുള്ള അധികാര വടംവലിയാണ് പി.വി അൻവറിന്റെ വെളിപ്പെടുത്താലായി പുറത്തുവന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്‌ത ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് പറഞ്ഞു. ഏറ്റവും വലിയ കള്ളനായ പിണറായി വിജയന്റെ കീഴിലാണ് സിപിഎം ഫ്രാക്ഷൻ, പോലീസ് ഫ്രാക്ഷൻ എന്നീ അധോലോക സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പോലീസ് ഒരു പ്രവർത്തകനെ മർദ്ദിച്ച് വാഹനത്തിൽ കയറ്റിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പോലീസ് നടപടിയിൽ വി.എസ്. ജോയിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

Advertisement
inner ad

അറസ്റ്റ് ചെയ്‌ത പ്രവർത്തകനെ വിടാൻ തയ്യാറാകാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തുടർന്ന് പാലക്കാട് – കോഴിക്കോട് ദേശീയപാത യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. റോഡ് ഉപരോധിച്ചവരുടെ നേരെ പൊലീസ് കടുത്ത അതിക്രമമാണ് നടത്തിയത്. വലിച്ചിഴച്ചും വീണുകിടന്നവരെ ചവിട്ടിയും ലാത്തികൊണ്ട് കുത്തിയുമാണ് പോലീസ് ബസ്സിൽ കയറ്റിയത്. കൊള്ളാവുന്നതിലധികം പേരെ കുത്തിനിറച്ചാണ് ബസ്സിൽ കയറ്റിയത്. മർദ്ദനത്തിൽ പരുക്കേറ്റ പത്തോളം പേരെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
inner ad

Cinema

നടൻ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു

Published

on

ചെന്നൈ: തമിഴ് നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. തിരുനെൽവേലി സ്വദേശിയാണ്. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗണേഷിന്റെ അവസാന ചിത്രം ഇന്ത്യൻ 2 ആണ്.

വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഗണേശ് സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. ഗണേശ് യഥാർത്ഥ പേര് ഡല്‍ഹി ഗണേശ് എന്ന് മാറ്റിയത് സംവിധായകൻ കെ ബാലചന്ദര്‍ ആണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്

Advertisement
inner ad
Continue Reading

Ernakulam

എം.എം മത്തായി അനുസ്മരണം

Published

on


പോത്താനിക്കാട് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റും, ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്‍റുമായിരുന്ന പരേതനായ എം.എം. മത്തായിയുടെ 5-ാമത് ചരമവാര്‍ഷികം പോത്താനിക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം നടത്തി. ഇന്ദിരാഭവനില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷാജി സി ജോണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എന്‍.എം ജോസഫ്, ഗ്രാമപഞ്ചയാത്ത് പ്രസിഡന്‍റ് സജി കെ വര്‍ഗീസ്, ജോസ് വര്‍ഗീസ്, അനില്‍ അബ്രാഹം, ജോണ്‍ തോമസ്, ജിമ്മി പോള്‍, റ്റി.എ കൃഷ്ണന്‍കുട്ടി, സാബു വര്‍ഗീസ്, പ്രിയദാസ് മാണി, അലി റ്റി.എം, കെ.പി പൗലോസ്, പൈലി ഏലിയാസ്, വി.പി യാക്കോബ്, ഏലിയാസ് കെ.വി, റെജി പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Continue Reading

Kerala

ഇടിമിന്നലോട് കൂടിയ മഴ തുടരും; കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്ക്

Published

on

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ശക്തമായ കാറ്റിനും പ്രതികൂലമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി, 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീനമാണ് സംസ്ഥാനത്ത് തുലാവർഷം സജീവമാകാൻ കാരണമെന്നാണ് വിലയിരുത്തൽ.

Advertisement
inner ad
Continue Reading

Featured