Connect with us
inner ad

Kerala

കെഎസ്‌യു മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം: നേതാക്കള്‍ ഉള്‍പ്പടെ 9 പേര്‍ അറസ്റ്റില്‍

Avatar

Published

on

മലപ്പുറം: കേരളവര്‍മ്മ കോളേജില്‍ ജനാധിപത്യം അട്ടിമറിക്കാന്‍ കൂട്ടുനിന്ന മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും സമാധാനപരമായി സമരം ചെയ്ത വനിതാ കെഎസ്‌യു നേതാക്കളെ കൈയറ്റം ചെയ്ത പോലീസ് നടപടിക്കെതിരെയും കെഎസ്‌യു മലപ്പുറം ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം. ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. ശേഷം കെഎസ്‌യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നതിനിടയിലാണ് പൊലീസ് പ്രകോപനം സൃഷ്ടിച്ചത്. പ്രവര്‍ത്തകരെ നീക്കുന്നതിനിടയില്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. റോഡിലൂടെ വലിച്ചിഴച്ചാണ് കെ എസ്്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ഇ കെ അന്‍ഷിദ് ഉള്‍പ്പടെയുള്ളവരെ പൊലീസ് വാനിലേക്ക് കയറ്റിയത്. രംഗം ശാന്തമാക്കന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായി. നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തതോടെ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക മാര്‍ച്ച നടത്തി. സ്റ്റേഷന്‍ ഉപരോധിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അറസ്റ്റിലായവരെ ജാമ്യത്തില്‍ ഇറക്കി കൊണ്ടുവരികയായിരുന്നു. ജാമ്യത്തിലിറക്കിയ നേതാക്കളെയുമായി കെഎസ്‌യു പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.

Ernakulam

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി

Published

on

എറണാകുളം: കോതമംഗലം കോട്ടപ്പടിയില്‍ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി. 16 മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് ആനയെ ജെസിബി ഉപയോഗിച്ച്‌ കിണറിന്റെ വശമിടിച്ച്‌ കരയ്ക്ക് കയറ്റിയത്. രക്ഷപ്പെടുത്തിയ ആനക്കുട്ടി കാട്ടിലേക്കാണ് ഓടിയത്. മൂന്ന് കിലോമീറ്ററോളം ജനവാസ മേഖലയായതിനാല്‍ പടക്കം പൊട്ടിച്ചും നാട്ടുകാർ ഒച്ചയുണ്ടാക്കിയും ആനയെ ഓടിച്ചു. പ്രദേശത്ത് നാലു മണി വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്

Continue Reading

Kerala

സിദ്ദാർത്ഥ് ആൾക്കൂട്ടക്കൊല കേസില പ്രതിയുടെ പിതാവ് നെഞ്ച് വേദനയെ തുടർന്ന് മരിച്ചു

Published

on

കോഴിക്കോട്: പന്തിരിക്കരയിലെ അധ്യാപകൻ പുതിയോട്ടും കര വിജയൻ (54) അന്തരിച്ചു. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ദാർത്ഥന്റെ ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിൽ 11ാം പ്രതി ആദിത്യന്റെ അച്ഛനാണ്. നെഞ്ച് വേദനയെ തുടർന്ന് ഇന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരുവണ്ണ ജി.എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. ഇതേ സ്കൂളിലെ അധ്യാപിക മേരി മിറിൻറയാണ് ഭാര്യ. വിദ്യാര്‍ത്ഥിയായ അരുണിമ മകളാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Continue Reading

Kerala

പാനൂർ ബോംബ് സ്ഫോടനം സിബിഐ അന്വേഷിക്കണം
എംഎം ഹസൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Published

on

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ. സിപിഎമ്മിലെ ഉന്നത നേതാക്കളുടെ അറിവോടും സമ്മതത്തോടും കൂടി ജനവിധി അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ബോംബ് സ്ഫോടനത്തിലൂടെ നടന്നത്. ബോംബ് നിർമാണം ഭീകര പ്രവർത്തനമാണെന്നിരിക്കെ, പാനൂർ സ്ഫോടനത്തെ മുഖ്യമന്ത്രി നിസാരവത്ക്കരിക്കുകയാണ്. അതുമൊരു രക്ഷാ പ്രവർത്തനമെന്നാണ് അദ്ദേഹം പറയുന്നത്. സ്ഫോടനത്തിന് പിന്നാലെ അത്യുഗ്ര ശേഷിയുള്ള ബോംബുകൾ പോലീസ് വീണ്ടും കണ്ടെടുത്ത് നിർവീര്യമാക്കിയത് അതീവഗൗരവമുള്ള കാര്യമാണെന്നും ആയുധശേഖരത്തിന്റെ നിഗൂഢതയിലേക്ക് വെളിച്ചം വീശുന്നതാണെന്നും ഹസൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടു നിൽക്കെ യുഡിഎഫ്  പ്രവർത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിർമ്മാണം. പാർലമെന്‍റ്  തെരഞ്ഞെടുപ്പ്  മുന്നിൽ കണ്ടാണ് ബോംബ് നിർമ്മിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്. വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർഥിയായി എത്തിയതോടെ എൽഡിഎഫിന്റെ പ്രതീക്ഷ മങ്ങി. ഇതാണ് ബോംബെറിയാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ബോംബ് പൊട്ടി മരിച്ചയാളുടെ വീട്ടിൽ സിപിഎം നേതാക്കൾ പോയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നത് മര്യാദയല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാർ ആൾക്കൂട്ട വിചാരണ നടത്തി കൊന്ന സിദ്ധാർഥന്റെ വീട് ക്ലിഫ് ഹൗസിന് അടുത്തായിരുന്നിട്ടും അവിടേക്ക്
മുഖ്യമന്ത്രി പോകാതിരുന്നതിലെ മര്യാദയെന്തെന്നും മനുഷ്യത്വത്തിന്റെ പേരിലെങ്കിലും മുഖ്യമന്ത്രി ആ വീട് സന്ദർശിക്കേണ്ടതായിരുന്നുവെന്നും  ഹസൻ പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured