പ്രതിപക്ഷ നേതാവിന്റെ പഴ്സണൽ സ്റ്റാഫിനോടും പൊലീസിന്റെ കാടത്തം

ആലുവ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പഴ്സണൽ സ്റ്റാഫ് അം​ഗത്തിനു നേരേ പൊലീസ് അതിക്രമം. പരാതിയെ തുടർന്ന് റൂറൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിപക്ഷ നേതാവിൻറെ സ്റ്റാഫ് അംഗവും കെ എസ് യു സംസ്ഥാന ഭാരവാഹിയുമായ എ എ അജ്മൽ ആണു പരാതിക്കാരൻ. ആലുവ ബാങ്ക് കവലയിൽ വെച്ച് പൊലീസ് മർദ്ദിച്ചെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. ബാങ്ക് കവലയിൽ ഫോൺ ചെയ്ത് നിൽക്കുന്നതിനിടെയാണ് അജ്മലിനെ പൊലീസിൻറെ പട്രോളിംഗ് സംഘം കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. രാത്രി റോഡിൽ നിൽക്കുന്നത് എന്തിനെന്നായിരുന്നു ചോദ്യം. ഫോൺ കോൾ വന്നത് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവിൻറെ സ്റ്റാഫ് അംഗമാണെന്ന് അറിയിച്ചെങ്കിലും പൊലീസ് അതിക്രമം തുടർന്നു. സ്ത്രീധനപീഡനത്തിനെതിരായ പ്രതിപക്ഷ നേതാവിൻറെ ക്യാംപെയ്ൻ കഴിഞ്ഞ ദിവസം നടന്നത് മോഫിയയുടെ കലാലയം കൂടിയായ തൊടുപുഴ അൽ അസർ കോളേജിൽ നടത്തിയിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത മോഫിയയുടെ അച്ഛൻ ദിൽഷാദിനെ ആലുവയിലെ വീട്ടിലാക്കി മടങ്ങും വഴിയാണ് പൊലീസിന്റെ അതിക്രമമുണ്ടായത്. ഇക്കാര്യം അറിയിക്കാൻ ആലുവ എംഎൽഎ അൻവർ സാദത്തിനെ വിളിച്ചെങ്കിലും ഇത് അനുവദിക്കാതെ ആക്രോശം തുടർന്നുവെന്നും അജ്മൽ പറഞ്ഞു.
യാസ് ആരോപിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അജ്മൽ പൊലീസിൽ പരാതി നൽകി. പരാതിക്കാരൻറെ മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൻറെ ഭാഗമായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

Related posts

Leave a Comment