പിടികൂടിയ ലഹരിമരുന്നുകൾ മറിച്ചു വിറ്റു ; പോലീസുകാർ അറസ്റ്റിൽ

കോട്ടക്കലിൽ പിടികൂടിയ ലഹരി മരുന്നുകൾ കാശുവാങ്ങി ഉടമക്ക് തന്നെ വീട്ടു നൽകിയ കേസിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ .കോട്ടക്കൽ സ്റ്റേഷനിലെ എഎസ്‌ഐ രജീന്ദ്രൻ, സി പി സജി അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത് . നാർക്കോട്ടിക് ഡിവൈഎസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത് . രണ്ട് പേരെയും സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് അറിയിച്ചു.

കഴിഞ്ഞ ജൂണ് 21നാണ് ലോറിയിൽ കടത്തിയ ഹാൻസ് പാക്കറ്റുകൾ കോട്ടക്കൽ പൊലീസ് പിടികൂടിയത്. നാസ്സർ , അഷ്‌റഫ് എന്നീ രണ്ടുപേരെ കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു.പിടികൂടിയ ലഹരി വസ്തുക്കൾ നശിപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നുവെങ്കിലും ഉടമയിൽ നിന്നും 1,20,000 രൂപ വാങ്ങി പോലീസുകാർ ഹാൻസ് പാക്കറ്റുകൾ വീട്ടു നൽകുകയായിരുന്നു .

കേസിലെ പ്രതികൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പോലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത് .

Related posts

Leave a Comment