പോലീസ് അക്രമത്തില്‍ പ്രതിഷേധം

പോലീസ് അക്രമത്തില്‍ പ്രതിഷേധം

മലപ്പുറം : പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.പി.എം. റിയാസിനെ പോലീസ് മര്‍ദ്ദിച്ചതില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രസ്സ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബ് പ്രതിഷേധിച്ചു. ഗുണ്ടാ മോഡല്‍ ആക്രമണം നടത്തിയ തിരൂര്‍ സി.ഐ. ഫര്‍ഷാദിനെ സസ്‌പെന്‍ഡ് ചെയ്യുക, അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുമായി സര്‍വകലാശാലാ പ്രവേശന കവാടത്തിന് മുന്നിലായിരുന്നു നില്‍പ് സമരം.
പ്രസ് ക്ലബ് സെക്രട്ടറി എന്‍.എം. കോയ പള്ളിക്കല്‍, പ്രസിഡന്റ് സി.കെ. ഷിജിത്ത്, എം. രാജേന്ദ്രന്‍, സി.എം. ഷാജി, മുഹമ്മദ് യാസീന്‍, വേലായുധന്‍ മൂന്നിയൂര്‍, പി.വി. മുഹമ്മദ് ഇക്ബാല്‍ പങ്കെടുത്തു.

Related posts

Leave a Comment