മഞ്ജു വാര്യരെ ഭീഷണിപ്പെടുത്തിയ സംവിധായകനെതിരേ കേസ്

കൊച്ചി: നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ യുവ സംവിധായകനെതിരേ പോലീസ് കേസ് എടുത്തു. എറണാകുളം സ്വദേശിയായ പ്രതിയുടെ വിശദാംശങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല. തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവാര്യരുടെ പരാതി.
നടിയെ ബലാൽസംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ സ്വീകരിച്ച നിലപാടും ഭീഷണിക്ക് പിറകിൽ ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എളമക്കര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

Related posts

Leave a Comment