Connect with us
,KIJU

Delhi

മണിപ്പൂർ സന്ദർശനം തടഞ്ഞ പോലീസ് നടപടി ജനാധിപത്യവിരുദ്ധം: കെ സി വേണുഗോപാൽ എം പി

Avatar

Published

on

മണിപ്പൂർ സന്ദർശിക്കാൻ അനുമതി നൽകിയ ശേഷം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം രാഹുൽഗാന്ധിയെയും കോൺഗ്രസ് സമാധാന ദൗത്യസംഘത്തെയും തടഞ്ഞ മണിപ്പൂർ പോലീസിന്റെ നടപടി ദൗർഭാഗ്യകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി .

Advertisement
inner ad

ദുരിതമനുഭവിക്കുന്ന മണിപ്പൂരിലെ കലാപബാധിത ഇരകൾക്ക് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നൽകാനാണ് രാഹുൽ ഗാന്ധി മണിപ്പൂരിലെത്തിയത്.എന്നാൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ബിഷ്ണുപൂരിന് സമീപം പോലീസ് തടഞ്ഞു. റോഡിൽ ബാരിക്കേഡ് വച്ച പൊലീസ് ഇത് നീക്കാൻ തയ്യാറായില്ല. രാഹുലിന് വഴിയൊരുക്കാനെത്തിയ നൂറുകണക്കിന് ജനക്കൂട്ടത്തിന് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പോലീസിന്റെ ഈ നടപടി ബിജെപിയുടെ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമായിട്ടാണ്. മണിപ്പൂരിലെ സമാധാന ശ്രമങ്ങൾ അട്ടിമറിക്കുന്നത് ബിജെപിയും അവിടത്തെ സർക്കാരുമാണെന്ന് ഈ നടപടിയിലൂടെ വ്യക്തമായി. കലാപത്തിന്റെ ഇരകളായി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിന് പകരം കൊടും ക്രൂരതയാണ് ബിജെപി ഭരണകൂടം കാട്ടുന്നത്.
മണിപ്പൂരിൽ ഉടനീളം സഞ്ചരിക്കാനും ദുരിതമനുഭവിക്കുന്ന ജനങ്ങളുമായി സംവദിക്കാനും കലഹിക്കുന്ന സമുദായങ്ങൾക്കിടയിൽ സൗഹാർദ്ദവും സമാധാനവും പുനസ്ഥാപിക്കാനും ഭരണഘടനാപരമായ അവകാശം ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസിനുമുണ്ട്. അത് നിഷേധിക്കാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

മോഡികോണമിക്സ് രാജ്യം തകർത്തു: ജെബി മേത്തർ

Published

on

ന്യൂഡൽഹി: രാജ്യത്തിന്റെ പൊതുക്കടം കഴിഞ്ഞ പത്ത് വർഷത്തിനുളളിൽ മൂന്നിരട്ടി വർദ്ധിച്ചതിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശദീകരിക്കണമെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആവശ്യപ്പെട്ടു. 2014 മാർച്ച് 31 ന് കോൺ​ഗ്രസ് ഭരണ കാലത്ത് 58.60 ലക്ഷം കോടി ആയിരുന്ന രാജ്യത്തിന്റെ പൊതുകടം ഇപ്പോൾ 155.60 ലക്ഷം കോടിയായി. പൊതു കടം ജി.ഡി.പി യുടെ 57.10 ശതമാനമായി ഉയർന്നു. ഒൻപത് വർഷം കൊണ്ട് ഒരു ഇന്ത്യൻ പൗരന്റെ കട ബാധ്യത 2.53 ലക്ഷം രൂപയായി. സമസ്ത മേഖലകളിലും രാജ്യം പിന്നാക്കം പോയത് വസ്തുതകൾ നിരത്തിയാണ് ജെബി മേത്തർ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചത്. തൊഴിലില്ലായ്മ പത്ത് വർഷം കൊണ്ട് ഇരട്ടിയായി 2014 ലെ 4.90 ൽ നിന്ന് 7.90 ശതമാനമായി ഉയർന്നു. ആ​ഗോള പട്ടിണി സൂചിക 55 ൽ നിന്ന് 111 ലേക്ക് കുത്തനെ താഴ്ന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ ജെൻഡർ ​ഗ്യാപ് റിപ്പോർട്ട് പ്രകാരം 114 ാം സ്ഥാനത്തുനിന്നും 127 ലേക്ക് താഴ്ന്നു. ഇതാണോ മോഡികോണമിക്സ്- ജെബി മേത്തർ ചോദിച്ചു. ഇന്ധന വില കുറയ്ക്കുമെന്നത് വെറും ഇലക്ഷൻ വാഗ്ദാനമായി ചുരുങ്ങി. 2014ൽ ലിറ്ററിന് 72.26 രൂപക്ക് ലഭിച്ചിരുന്ന പെട്രോളിന് ഇപ്പോൾ വില100 രൂപക്ക് മുകളിലാണ്. ഡീസൽ വില 55.49 ൽ നിന്ന് 90 രൂപക്ക് മുകളിലായി. മണ്ണെണ്ണയ്ക്കും പാചക വാതക സിലണ്ടറിനും വില കൂട്ടി. ആഗോള തലത്തിൽ ക്രൂഡ് വില കുറഞ്ഞ നിൽക്കെയായിരുന്നു ഈ വർദ്ധന. 2022 ലെ ലോക അസമത്വ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ശരാശരി ഭവന സമ്പത്ത് 9,83 ലക്ഷമാണ്. ഇന്ത്യൻ കറൻസിയുടെ വിനിമയ നിരക്ക് 2014 മാർച്ചിൽ 59.90 ൽ നിന്ന് 83.41 രൂപയിലേക്ക് കൂപ്പുകുത്തിയത് എന്തു കൊണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം.അറുപത് വർഷത്തെ കോൺഗ്രസ് ഭരണമാണ് രാജ്യം വികസിപ്പിച്ചത്. പൊതു മേഖലയിലെ 6 ലക്ഷം കോടി രൂപയുടെ വിഭവങ്ങൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ സ്വകാര്യ വ്യവസായികൾക്ക് കൈമാറി.138 വർഷമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അടുത്തയിടെ നടന്ന ഇലക്ഷനിൽ ബി.ജെ.പി. ക്ക് ലഭിച്ചതിനേക്കാൾ 11 ലക്ഷം വോട്ട് അധികം ലഭിച്ചത് കോൺഗ്രസിനാണ്. ബി.ജെ.പി.ക്ക് 4.81 കോടി വോട്ടും കോൺഗ്രസിന് 4.92 കോടി ജനങ്ങളുമാണ് വോട്ട് ചെയ്തത്. കോൺഗ്രസിനെ ജനങ്ങൾ കൈവിടില്ലെന്ന് ജെബി മേത്തർ പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു.

Advertisement
inner ad
Continue Reading

Delhi

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മറ്റന്നാൾ

Published

on

ന്യൂഡൽഹി: രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി. സത്യപ്രതിജ്ഞ മറ്റന്നാളെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറയിച്ചു. ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നാളെ തീരുമാനം ഉണ്ടായേക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ
ഖർഗെയുടെ വസതിയിൽ ചേർന്ന
യോഗത്തിലാണ് തീരുമാനം. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രാഹുൽ
ഗാന്ധി, സംസ്ഥാനത്തിന്റെ പ്രത്യേക നിരീക്ഷകൻ ഡി.കെ.ശിവകുമാർ, എഐസിസി നിരീക്ഷകൻ മാണിക് റാവു താക്കറെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Continue Reading

Delhi

അഞ്ചിൽ അങ്കം; നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകൾക്കകം; പ്രതീക്ഷയോടെ കോൺഗ്രസ്

Published

on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനൽ പോരാട്ടമായി കണക്കാക്കപ്പെടുന്ന 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാതോർത്തിരിക്കുകയാണ് രാജ്യം. രാജസ്ഥാൻ, മധ്യപ്രദേശ്, തെലുങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ വോട്ടെണ്ണൽ മണിക്കൂറുകൾക്കകം ആരംഭിക്കും. മിസോറാമിൽ നാളെയാണ് വോട്ടെണ്ണൽ. അടുത്തകാലത്തൊന്നുമില്ലാത്ത വിധം വലിയ ശുഭപ്രതീക്ഷയോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നത്. ഭൂരിഭാഗം എക്സിറ്റ്പോൾ ഫലങ്ങളും തിരഞ്ഞെടുപ്പ് കാറ്റ് കോൺഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തുന്നത്.

ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് ഭരണം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാനയിൽ ഇത്തവണ ഭരണം പിടിക്കുമെന്ന കോൺഗ്രസ്‌ ഉറച്ച പ്രതീക്ഷയിലാണ്. കനത്ത പോരാട്ടം നടക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസസിന് മുൻ‌തൂക്കം എന്നാണ് ഒട്ടുമിക്ക എക്സിറ്റ് ഫലങ്ങളും പ്രവചിക്കുന്നത്.

Advertisement
inner ad
Continue Reading

Featured