പെട്രോള്‍ പമ്പിന് മുന്നില്‍ ഒ്പ്പു ശേഖരണം

പൂക്കോട്ടൂര്‍:പെട്രോള്‍ വില 100 ഉം കടന്ന സാഹചര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പെട്രോള്‍ ഡീസല്‍ പാചക വാതകങ്ങളുടെ ഭീമമായ നികുതി വേണ്ടെന്ന് വെക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂക്കോട്ടൂര്‍ പെട്രോള്‍ പമ്പിനു മുന്‍പില്‍ ജനകീയ ഒപ്പ് ശേഖരണം നടത്തി.പരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടറി സക്കീര്‍ പുല്ലാര ഉദ്ഘാടനം ചെയ്തു. കൂരിമണ്ണില്‍ മുഹമ്മദ്,രാധാകൃഷ്ണന്‍,റാഷിദ് പൂക്കോട്ടൂര്‍,ദിനില്‍ പി,അസ്‌കര്‍ എന്‍.പി,നിധീഷ് ,റഹീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment