Idukki
വഴിയിൽ കിടന്ന മദ്യം കഴിച്ച യുവാക്കളിൽ ഒരാൾ മരിച്ചു

ഇടുക്കി: അടിമാലിയിൽ വഴിയിൽ കിടന്ന് കിട്ടിയ മദ്യം കുടിച്ച മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ (40) ആണു മരിച്ചത്. മദ്യം കഴിച്ചതിന് പിന്നാലെ 3 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എട്ടാം തിയതിയാണ് മൂവർ സംഘത്തിന് വഴിയിൽ കിടന്ന് ഒരു മദ്യക്കുപ്പി ലഭിക്കുന്നത്. കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തിൽ കീടനാശിനിയുടെ സാന്നിധ്യം മുൻപ് കണ്ടെത്തിയിരുന്നു. മദ്യം കഴിച്ച മൂന്നുപേർക്കും മണിക്കൂറുകൾക്കുള്ളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അനിൽ കുമാർ, മനോജ് എന്നിവർ ചികിത്സയിലാണ്.
Featured
ചിന്നക്കനാലിൽ ആക്രമണം തുടർന്ന് അരിക്കൊമ്പൻ ; വീടുകൾ തകർത്ത് ഭീതി പടർത്തി

ഇടുക്കി: ചിന്നക്കനാലിൽ ആക്രമണം തുടർന്ന് അരിക്കൊമ്പൻ. വീടുകൾ തകർത്ത് ഭീതി പടർത്തി.
ഇടുക്കി ചിന്നക്കനാൽ ബി എൽ റാവിൽ വീണ്ടും അരിക്കൊമ്പൻ എന്ന ഒറ്റയാൻ്റെ ആക്രമണം. ആക്രമണത്തിൽ മഹേശ്വരിയുടെ
വീട് ഭാഗികമായി തകർന്നു. അരിക്കൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണത്തിൽ നിന്നും മഹേശ്വരിയും മകൾ കോകിലയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
അരിക്കൊമ്പൻ എന്ന ഒറ്റയാനാണ് തുടർച്ചയായി ആക്രമണം നടത്തുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം കുന്നത്ത് ബെന്നി എന്നയാളുടെ വീടും അരിക്കൊമ്പൻ തകർത്തിരുന്നു. അക്രമണത്തിൽ പരുക്കേറ്റ ബെന്നി ആശുപത്രിയിൽ ചികിത്സയിലാണ്. അതിന് തൊട്ടുമുമ്പ്
അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി റേഷൻ കട ഉൾപ്പെടെ തകർത്തിരുന്നു.
Idukki
എൻജിഒ അസോ. ജനറൽ സെക്രട്ടറി എം. ഉദയ സൂര്യൻ 31നു വിരമിക്കും

തിരുവനന്തപുരം: കേരള എൻജിഒ അസോസിയേഷൻ ജനറൽ സെക്രട്ടറി എം. ഉദയസൂര്യൻ ജനുവരി 31ന് സർവീസിൽ നിന്നും വിരമിക്കും. നാളെ വൈകുന്നേരം അധ്യാപക സൻസദിൽ ചേരുന്ന സമ്മേളനത്തിൽ സഹപ്രവർത്തകർ യാത്രയയപ്പ് നൽകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. മൂന്നാർ പൊതുമരാമത്ത് ബിൽഡിംഗ് സബ് ഡിവിഷൻ ഓഫിസിൽ നിന്നും ഹെഡ് ക്ലാർക്ക് തസ്തികയിലാണ് വിരമിക്കുന്നത്.
എൻ.ജി.ഒ. അസോസിയേഷന്റെ ഒരു സാധാരണ അംഗമായി സംഘടനാ പ്രവർത്തനം ആരംഭിച്ച ഉദയ സൂര്യൻ പീരുമേട് ബ്രാഞ്ച് കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി, ബ്രാഞ്ച് പ്രസിഡൻ്റ്, ഇടുക്കി ജില്ലാ ജോയിൻ്റ് സെക്രട്ടറി, ജില്ലാ ട്രഷറർ, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സംസ്ഥാന സെക്രട്ടറി , സംസ്ഥാന വൈസ് പ്രസിഡന്റ് ,സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു.
ഗവണ്മെന്റ് സർവ്വീസ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ യൂത്ത് കോൺഗ്രസ്സ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ഐ.എൻ.റ്റി.യു.സി. തുടങ്ങിയ സംഘടനകളിൽ സുപ്രധാന പദവികളിൽ പ്രവർത്തിക്കാനുള്ള നിയോഗം ലഭിച്ചിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി, പ്രസിഡന്റ് , പീരുമേട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി , ഐ.എൻ.റ്റി.യു.സി. ഇടുക്കി ജില്ലാ കമ്മിറ്റിയംഗം, കെ.എസ്.ഇ.എൽ. യൂണിയൻ സെക്രട്ടറി, മലയാളം പ്ലാൻഡഡ് എംപ്ലോയിസ് സഹകരണ സംഘം ഭരണ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. അഴുത ബ്ലോക്ക് പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
പീരുമേട് ബ്രാഞ്ച് കമ്മിറ്റി ഒഫീസ് പണിയുന്നതിന് വേണ്ടി കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ സംഘടനയ്ക്ക് 10 സെൻ്റ്സ്ഥലം പതിച്ചു നൽകി. എന്നാൽ അന്നത്തെ നേതാക്കൾ കെട്ടിടം പണി തുടങ്ങുന്നതിന് ശ്രമം ഉപേക്ഷിച്ചു 15 കൊല്ലമായി വെറുതെ കിടന്ന ഈ സ്ഥലം എതിർ ചേരിയിലുള്ള പാർട്ടിക്കാർ കയ്യടക്കാൻ ശ്രമം നടത്തി. എന്നാൽ യഥാസമയം തന്നെ ഞാൻ അതിന് കരമടക്കുന്നതിന് വേണ്ടി വില്ലേജ് ,താലൂക്ക് കളക്ടറേറ്റ് , ഉദ്യോഗസ്ഥരെ നേരിൽ സമീപിച്ച് കരമടയ്ക്കാനുള്ള ഉത്തരവ് കളക്ടറിൽ നിന്ന് നേടിയെടുത്തു. ആഴ്ചകളും മാസങ്ങളും നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇതിന് സാധിച്ചത്.
പീരിമേട്ടിൽ ജീവനക്കാർക്കായി ഒരു സഹകരണ സംഘം തുടങ്ങുന്നതിനും അതിന്റെ വളർച്ചയ്ക്കും ഉദയസൂര്യൻ ഏറെ സഹായിച്ചിട്ടുണ്ട്. 2018 ലെ പ്രളയ സമയത്ത് , എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നല്കിയത്. കോവിഡ്മഹാമാരിയുടെ തുടക്കകാലത്ത് എല്ലാരും പകച്ചുനിന്നപ്പോൾ കോവിഡ് രോഗികൾക്ക് ഭക്ഷണം കൊടുക്കുന്നതിനും മരുന്നുകൾ നല്കുന്നതിനും എൻജിഒ അസോസിയേഷന്റെയും പാർട്ടി പ്രവർത്തകരുടേയും ഒപ്പം ആത്മാർദ്ധമായി പങ്കു ചേർന്നു. പ്രളയ സമയത്തും കോവിഡ് മഹാമാരിയിലും ജീവൻ മറന്ന് പ്രവർത്തിച്ചതിന് അംഗീകാരമായി രണ്ട് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ” ഹുമാനിറ്റേറിയൻ ഓഫ് ദി ഇയർ ” പുരസ്കാരവും ഐ കാൻ ഫൗണ്ടേഷന്റെ “ഹുമാനിറ്റേറിയൻ എക്സലൻസ് അവാർഡും”.
കേരള എൻ.ജി.ഒ. അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് മന്ദിരത്തിന് കെ കരുണാകരൻ സപ്തതി മന്ദിരം എന്ന് പുനർ നാമകരണം ചെയ്യാൻ മുന്നിട്ടു നിന്നു.
Idukki
ബെവ്കോ ജീവനക്കാരൻ ഉൾപ്പെട്ട വ്യാജമദ്യ നിർമാണ യൂണിറ്റ് കണ്ടെത്തി

ഇടുക്കി: ഇടുക്കിയിൽ ബെവ്കോ ജീവനക്കാരൻ ഉൾപ്പെട്ട വ്യാജമദ്യ നിർമാണ യൂണിറ്റ് കണ്ടെത്തി. ഇടുക്കിയിലെ
കഞ്ഞിക്കുഴിയിലാണ് യൂണിറ്റ് കണ്ടെത്തിയത്. ബെവ്കോ ജീവനക്കാരൻ ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരിൽ നിന്ന് പൂപ്പാറയിൽ 35 ലിറ്റർ വ്യാജമദ്യം പിടികൂടി. ബെവ്കോ ജീവനക്കാരൻ ബിനുവിനെ എക്സൈസ് സംഘം പിടികൂടി. ബിനു. മകൻ ബബിൻ, പൂപ്പാറ ബീവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരൻ ബിനു, ഇയാളുടെ ബന്ധു ബിജു എന്നിവരാണ് പിടിയിലായത്.
കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 70 ലിറ്റർ വ്യാജമദ്യവും ബോട്ലിംഗ് യൂണിറ്റും പിടികൂടി. 3500 ഓളം കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂപ്പാറയിൽ വ്യാജമദ്യം പിടികൂടിയിരുന്നതിൻ്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് വ്യാജ മദ്യനിർമാണ കേന്ദ്രം കണ്ടെത്തിയത്.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login