കവിയും നോവലിസ്റ്റും നിരൂപകനും മുന്‍ പത്രപ്രവര്‍ത്തകനുമായ കരൂര്‍ ശശി (82) നിര്യാതനായി

തൃശൂര്‍: കവിയും നോവലിസ്റ്റും നിരൂപകനും മുന്‍ പത്രപ്രവര്‍ത്തകനുമായ കരൂര്‍ ശശി (82) നിര്യാതനായി. അസുഖ ബാധിതനായി തൃശൂര്‍ കോലഴിയിലെ വീട്ടില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. പൊതുജനം, മലയാളി, തനിനിറം, കേരളപത്രിക, വീക്ഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1980-ല്‍ മാതൃഭൂമി തിരുവനന്തപുരം എഡിഷന്‍ തുടങ്ങിയപ്പോള്‍ അവിടെച്ചേര്‍ന്നു. മാതൃഭൂമിയില്‍ നിന്നാണ് വിരമിക്കുന്നത്. തിരുവനന്തപുരം പോത്തന്‍കോട് കരൂര്‍ രാമപുരത്ത് കെ രാഘവന്‍പിള്ളയുടേയും ജി മാധവിഅമ്മയുടേയും മൂന്നാമത്തെ മകനായി 1939 മാര്‍ച്ച് 13നാണ് ജനനം. നാല് നോവല്‍, പത്ത് കാവ്യ സമാഹാരങ്ങള്‍, ഒരു ഖണ്ഡകാവ്യം, ഒരു ഗദ്യസമാഹാരം, വിവര്‍ത്തന കൃതി എന്നിവയുടെ രചയിതാവാണ്.

Related posts

Leave a Comment