‘ഒരുമയോടെ’ – സീമഹരി; കവിത വായിക്കാം

എഴുത്തുകാരിയെ പരിജയപ്പെടാം

സീമഹരി

എഴുത്തുകാരി, പൊതുപ്രവർത്തക

ഒരുമയോടെ

മർത്ത്യൻ നഭസ്സിൽ നിന്ന് ഉണരേണ്ട കാലമാ
ഈ പോണതെന്ന് നാം ഓർത്തീ |ടേണം
ജാതി മത ഭേദമന്യേ മനുഷ്യനെ
മർത്ത്യനായി മാറ്റിയ കാലമെത്ര
കൊല്ലും കൊലയും ആയുധമാക്കിയ
നമ്മെയെല്ലാമൊന്ന് ചിന്തിപ്പിച്ച്
കോവിഡെന്ന മഹാമാരി നമുക്കിന്ന്
നാശംവിതച്ച കടന്നു പോണൂ
നഷ്ടം നഷ്ടങ്ങൾ മാത്രമല്ല
നമ്മെ നന്മനിറഞ്ഞൊരു മർത്ത്യനാക്കി
മണ്ണിൻ്റെ ഗന്ധം മറന്നൊരു മാനവൻ
മണ്ണിലിറങ്ങാൻ പഠിച്ച കാലം
ഒരു കുഞ്ഞു കാറ്റിൻ തലോടലായി മാറിയ
ദിനരാത്രമെല്ലാം കടന്നുപോവും
ലോകം സ്തംഭിച്ച് മാറി നിന്നപ്പോഴും
ഒന്നായ് ചേർന്ന് പൊരുതിനിന്നു
നാമൊന്നു ചേർന്ന് പൊരുതി നിന്നു
ഇനിയും തുടരാം നമുക്കീ പോരാട്ടം

നന്മ നിറഞ്ഞൊരു നാളുകൾക്കായി

നന്മ നിറഞ്ഞൊരു നാളുകൾക്കായി………..

Related posts

Leave a Comment