‘കൂടെയുണ്ടെങ്കിൽ’ – ജയപ്രസാദ് ഹരിഹരൻ; കവിത വായിക്കാം

എഴുത്തുകാരനെ പരിചയപ്പെടാം

ജയപ്രസാദ് ഹരിഹരൻ

എഴുത്തുകാരൻ, പൊതുപ്രവർത്തകൻ

കൂടെയുണ്ടെങ്കിൽ

തനിയെയിരിക്കുന്ന
മരചില്ലയിൽ
കൂട്ടിനുവേണ്ടി ഞാൻ
കാത്തിരുന്നു…

ഒറ്റക്കിരുന്നു
മുഷിഞ്ഞിടുമ്പോൾ
മനസിലെ നന്മക്ക്
ഉറവ വറ്റും….

സായാഹ്നമാകുന്ന
സന്ധ്യ ഇരുട്ടിനെ
തേടിയലഞ്ഞിടുമ്പോൾ
വെളിച്ചം സ്വയം മറഞ്ഞിരിക്കും…

കൂടെയുണ്ടെന്ന
തോന്നൽ
കൂടെയിരിക്കുമ്പോൾ
അറിഞ്ഞിടുന്നു….

ഇരുട്ട് എത്തി
ഒറ്റക്കായി
പകലിനെ കാത്തു
കണ്ണടക്കും…

വെളിച്ചത്തേക്ക്
കൺ തുറക്കും
വീണ്ടും ചിന്തയുണർന്നിരിക്കും

ആൾക്കൂട്ടവും
ആളനക്കം
മനസ്സിന്റെ
മുഷിപ്പ് മാറ്റിടുന്നു…..

തനിച്ചിരിക്കുമ്പോൾ
ചേർത്ത് നിർത്തി
കൂടെയുണ്ടെന്ന്
പറഞ്ഞിടുമ്പോൾ

ഞാൻ എന്ന വ്യക്തിക്ക്
പൊക്കം വച്ചു
ആൾകൂട്ടത്തിൽ
ഒരാനപ്പൊക്കം…..

Related posts

Leave a Comment