Featured
മെെനർ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സർക്കാർ ഉദ്യോഗസ്ഥനെതിരേ പ്രതിഷേധം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മനുഷ്യ മനഃസാക്ഷിയെ നടുക്കിയ മാനഭംഗ കേസിൽ പ്രതിഷേധവുമായി ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാൾ. കേസിലെ അതിജീവിതയേയും അമ്മയെയും കാണാൻ അനുവദിച്ചില്ലെന്നും പോലീസ് ഗുണ്ടായിസത്തിൽ ഏർപ്പെടുകയാണെന്നും സ്വാതി മലിവാൾ ആരോപിച്ചു. 17 വയസ്സുകാരിയേയും അമ്മയെയും കാണാൻ പൊലീസ് അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് മലിവാൾ ചോദിച്ചു.
സർക്കാർ ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്ത പെൺകുട്ടിയെ കാണുന്നത് തടഞ്ഞ പൊലീസിനെതിരെ ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാളിന്റെ പ്രതിഷേധം. പെൺകുട്ടിയെ കാണാതെ ആശുപത്രിയിൽ നിന്ന് മടങ്ങില്ലെന്നാണ് സ്വാതി മലിവാളിന്റെ നിലപാട്. ഇന്നലെ രാത്രി ഇവർ ആശുപത്രിയി വരാന്തയിലാണ് ഉറങ്ങിയത്.
ഡൽഹി വനിതാ ശിശുവികസന വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ പ്രമോദയ് ഖാഖ പ്രതിയായ കേസിലാണ് നാടകീയ സംഭവങ്ങൾ. സുഹൃത്തിന്റെ മകളെ ഇയാൾ 2020 നവംബറിനും 2021 ജനുവരിക്കും ഇടയിൽ ഒന്നിലധികം തവണ ബലാത്സംഗം ചെയ്‌തു ഗർഭിണിയാക്കി എന്നാണ് പരാതി. പെൺകുട്ടിയെ ഗർഭഛിദ്രത്തിനു വേധിയയാക്കിയെന്നും പരാതിയുണ്ട്. അതിനു കൂട്ടുനിന്ന ഖാഖയുടെ ഭാര്യയും പിടിയിലായി.
‘ഡൽഹി പോലീസ് ഗുണ്ടായിസത്തിൽ മുഴുകിയിരിക്കുകയാണ്. പെൺകുട്ടിയെയോ അവളുടെ അമ്മയെയോ കാണാൻ അവർ അനുവദിക്കുന്നില്ല. ഡൽഹി പോലീസ് എന്നിൽ നിന്ന് എന്താണ് മറയ്ക്കാൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ചെയർപേഴ്‌സനെ പെൺകുട്ടിയുടെ അമ്മയെ കാണാൻ അനുവദിച്ചിരുന്നു. എന്തുകൊണ്ടാണ് ഡിസിഡബ്ല്യു മേധാവിയ്ക്ക് സന്ദർശനം അനുവദിക്കാത്തത്? മലിവാൾ ചോദിച്ചു.
Featured
തെലുങ്കാനയിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഹൈദരാബാദ്: തെലുങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പി ശബരീഷ് പറഞ്ഞു. രണ്ട് എകെ 47 തോക്കുകളും വിവിധ സ്ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.
നവംബർ 22-ന് ഛത്തീസ്‌ഗഡിലെ സുക്മ ജില്ലയിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
Delhi
രാജ്യത്ത് വീണ്ടും പാചകവാതക സിലിണ്ടര്‍ വില വർദ്ധിപ്പിച്ചു
ന്യൂഡൽഹി: പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വർദ്ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. തുടര്‍ച്ചായ അഞ്ചാം മാസമാണ് വില വർദ്ധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് 62 രൂപ വര്‍ധിപ്പിച്ചിരുന്നു.
വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വര്‍ധിച്ചു. ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടറിന്റെ വില 1818 രൂപയാണ്. കോല്‍ക്കത്തയില്‍ 1927 രൂപയും മുംബൈയില്‍ 1771 രൂപയും ചെന്നൈയില്‍ 1980.50 രൂപയുമാണ് വില.
chennai
ഫിൻജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി; തമിഴ്നാട്ടിലെ 6 ജില്ലകളിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട്
ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമർദ്ദമായി മാറി.ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയില്‍ പ്രവേശിച്ച ഫിൻജാല്‍ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
ചെന്നൈയില്‍ മഴക്കെടുതിയില്‍ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കല്‍പെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലർട്ടും ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
-
News2 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login