Connect with us
head

crime

അനീതിയുടെ കനലിൽ വിചാരണയും വിധിയും കാത്ത് 455 പോക്സോ കേസുകൾ; നീതിതേടി ഇരകൾ

Avatar

Published

on

കാസർകോട് : ജഡ്ജിമാരുടെ തുടർച്ചയയ സ്ഥലം മാറ്റവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധിയിൽ വിചാരണയും വിധിയും കാത്ത് 455 പോക്സോ കേസുകളാണു കെട്ടിക്കിടക്കുന്നത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന ചട്ടം നിലനിൽക്കെയാണ് അറു വർഷമായി കേസുകൾ കെട്ടിക്കിടക്കുന്നത്.

Advertisement
head

ജില്ലാ അഡീഷനൽ സെക്ഷൻസ് കോടതി
കാഞ്ഞങ്ങാട് അതിവേഗ കോടതി എന്നിവിടങ്ങളിൽ ആയിരുന്നു ഒക്ടോബർ വരെ ജില്ലയിലെ പോക്സോ കേസുകൾ പരിഗണിച്ചിരുന്നത്. 2016 ലെ അഡീഷനൽ സെഷൻസ് കോടതിയിൽ 306 കേസുകളും കാഞ്ഞങ്ങാട് അതിവേഗ കോടതിയിൽ 149 കേസുകളും ആണുള്ളത്. ജഡ്ജിമാരുടെ തുടർച്ചയായ സ്ഥലം മാറ്റവും അന്വേഷണത്തിലെ മെല്ലെപ്പോക്കും കോവിഡും ആണ് കേസുകൾ കെട്ടിക്കിടക്കാനുള്ള കാരണമായി പറയുന്നത്.

പോക്സോ കേസുകളിൽ കുട്ടികൾക്ക് ബാഹ്യ സമ്മർദ്ദം അതിജീവിക്കുന്നതിൽ പരിധിയുണ്ടെന്ന് ഉദ്യോഗസ്ഥരും വെളിപ്പെടുത്തുന്നു. കേസ് നീണ്ടു പോകുന്നതോടെ പോക്സോ അതിജീവതരുടെ കുടുംബം നേരിടുന്ന പ്രശ്നങ്ങളും ചില്ലറയല്ല. പലരും ഭീഷണികളും സമ്മർദ്ദങ്ങളും നേരിടുന്നുണ്ട്. ഒരു മാസം മുമ്പ് ജില്ലയിൽ അതിവേഗ പോക്സോ കോടതി പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കേസുകളുടെ തീർപ്പിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. അനീതിയുടെ അഗ്നിച്ചൂടിൽ വെന്തുരുകുകയാണ് ഇരകളും കുടുംബവും.

Advertisement
head

crime

വഴി തർക്കം; എറണാകുളത്ത് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80 കാരൻ മരിച്ചു

Published

on

.എറണാകുളം:വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു. വീട്ടമ്മ പോലീസ് കസ്റ്റഡിയിൽ.
എറണാകുളം
രാമമംഗലത്ത് വഴി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ മർദനമേറ്റ നടുവിലേടത്ത് എൻ ജെ മാർക്കോസാണ് മരിച്ചത്. 80 വയസായിരുന്നു.
സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പഴയ നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചതും മരണം സംഭവിച്ചതും.

Advertisement
head

നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരായിരിക്കുന്ന വഴി മറ്റ് ചിലർ തെളിക്കാൻ ശ്രമിച്ചത് മാർക്കോസ് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ അയൽവാസിയായ വീട്ടമ്മ മാർക്കൊസിൻ്റെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങുകയും മാർക്കോസിൻ്റെ പിന്നിലൂടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു.
പരുക്കേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
head
Continue Reading

crime

സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു,

Published

on

ഭുവനേശ്വർ: സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിമരിച്ചു
ഉച്ചക്ക് 12 മണിയോടെയാണ് ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ ദാസിനാന് വെടിയേറ്റത്.

ത്സാർസുഗുഡി ജില്ലയിലെ ഗാന്ധിച്ചൗക്കില്‍ പാർട്ടി ഓഫീസ് ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്.
ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
head

കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് തവണ വെടി വയ്ക്കുകയായിരുന്നു.

ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ അപ്പോൾ തന്നെ പിടികൂടി പൊലീസ് ചോദ്യം ചെയ്യുകയാണ്. .
ഗോപാല്‍ ദാസിന് മാനസിക പ്രശ്നമുണ്ടെന്നും രക്തസ്മർദ്ദിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement
head
Continue Reading

crime

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Published

on

തൃശ്ശൂർ: കുന്നംകുളംത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്താണ് സംഭവം.അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, 3 വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമന്‍ എന്നിവരാണ് മരിച്ചത്. കൂട്ട ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എരുമപ്പെട്ടി പോലീസും വിരല്‍ അടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisement
head
Continue Reading

Featured