പോക്‌സോ കേസ് പ്രതിക്ക് ലൈംഗികകുറവെന്ന് ഡോക്ടര്‍ ; എതിർത്ത് മെഡിക്കൽ ബോർഡ്

തലശ്ശേരി: പോക്‌സോ കേസ് പ്രതി തലശ്ശേരി ഗുഡ്ഷെഡ് റോഡ് ഷറാറ ബംഗ്ലാവില്‍ ഷറഫുദ്ദീന് (68) ലൈംഗികശേഷിയുള്ളതായി മെഡിക്കല്‍ പരിശോധനാഫലത്തില്‍ കണ്ടെത്തി. മെഡിക്കല്‍ സംഘത്തിലെ അഞ്ച് ഡോക്ടമാര്‍ നടത്തിയ പരിശോധനയുടെ ഫലം കഴിഞ്ഞദിവസമാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയത്.

ജില്ലാ ആസ്പത്രിയിലെ ഫിസിഷ്യന്‍, സര്‍ജന്‍, സൈക്യാട്രിസ്റ്റ്, ഫോറന്‍സിക് സര്‍ജന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധിച്ചത്. തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ നടത്തിയ പരിശോധനയില്‍ ലൈംഗികശേഷിക്കുറവുള്ളതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യം ഉന്നയിച്ചിരുന്നു.

Related posts

Leave a Comment