ബാല താരത്തിന്റെ അശ്ലീല ട്രോൾ പ്രചാരണം ; കൊല്ലം സ്വദേശി അറസ്റ്റിൽ

ഇ​രി​ങ്ങാ​ല​ക്കു​ട: ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ലെ സീ​രി​യ​ലി​ല്‍ അ​ഭി​ന​യിക്കുന്ന ബാലതാരത്തെ ഫേസ്ബുക്കിൽ അപമാനിച്ച പ്രതിയെ ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തു.കൊ​ല്ലം ജി​ല്ല​യി​ലെ ക​ണ്ണ​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി അ​ലി മ​ന്‍സി​ലി​ല്‍ അൽ അമീനാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. ബാലതാരത്തിന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് ഇയാൾ 2019 മുതൽ അശ്ലീല ട്രോളുകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട സംസ്ഥാന ബാലാവകാശ കമ്മീഷൻ പൊലീസിനോട് കേസെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.ഫേസ്ബുക്കിൽ നിന്നും ഇന്റർനെറ്റ് സേവന ദാതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് സ്ക്വാഡ് അംഗങ്ങൾ അന്വേഷണം നടത്തിയാണ് പ്രതിയെ കൊല്ലം ജില്ലയിൽ നിന്നും കണ്ടെത്തിയത്.മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ആണ് പ്രതി ഉപയോഗിച്ചു കൊണ്ടിരുന്നത് അതിനാൽ പ്രതിയെ കണ്ടുപിടിക്കാൻ പോലീസ് വളരെയധികം ബുദ്ധിമുട്ട് നേരിട്ടു.

Related posts

Leave a Comment