സമൂഹ്യമാധ്യമം വഴി ലെെംഗിക ചുവയുള്ള ചാറ്റിങ്; അധ്യാപകനെതിരെ പോക്‌സോ കുറ്റം ചുമത്തി കേസ്

കാസർകോട്:13 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരേ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു. സ്‌കൂൾ അധ്യാപകൻ ഉസ്മാനെ (25) തിരെ 174 സിആർപിസി വകുപ്പിന് പുറമേ സെക്ഷൻ 12 റെഡ് വിത് 11(5) പോക്‌സോ ആക്റ്റ് 2012, കൂടാതെ സെക്ഷൻ 75 ജെജെ ആക്റ്റ് എന്നിവ ചേർത്താണ് പോലീസ് കേസെടുത്തിട്ടുള്ളത്. വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

പെൺകുട്ടിയുമായി അധ്യാപകൻ ഇൻസ്റ്റഗ്രാം വഴി ചാറ്റിംഗ് നടത്തിയതായി പോലീസ് കണ്ടെത്തി. പെൺകുട്ടിയും ഇയാളും തമ്മിൽ പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും അയച്ചിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. മൊബൈൽ ഫോണിലെ വിവരങ്ങൾ സൈബർ സെൽ വിദഗ്ധൻറെ സഹായത്തോടെ കണ്ടെടുത്തിട്ടുണ്ട്.സമൂഹ്യമാധ്യമം വഴി ഉസ്മാൻ പെൺകുട്ടിയുമായി നിരന്തരമായി ലെെംഗീകചുവയുള്ള ചാറ്റിങ് നടത്തിയിരുന്നതായി പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. അധ്യാപകനെന്ന നിലയിൽ വിദ്യാർഥിനിക്ക് സംരക്ഷകനാകേണ്ട വ്യക്തിയിൽ നിന്നും മനപ്പൂർവമുണ്ടായ ചൂഷണമാണെന്നും ഇത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മാനസികാഘാതമുണ്ടാക്കിയതായുമാണ് പോലീസിന്റെ കണ്ടെത്തൽ. ഇതേത്തുടർന്ന് പ്രതിക്കെതിരെ പോക്സോ കേസും ജെജെ ആക്റ്റും ചുമത്തുകയായിരുന്നു. അതേസമയം, പ്രതിയായ ഉസ്മാൻ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Comment