പോക്‌സോ: തിരുവനന്തപുരത്ത് 13 കാരനെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപാ പിഴയും

തിരുവനന്തപുരം: പതിമൂന്ന് വയസുളള ബാലനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനോരോഗ വിദഗ്ധന്‍ ഡോ. ഗിരീഷിന്(58) ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും . തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പോക്‌സോ കേസില്‍ ഡോക്ടറെ ശിക്ഷിക്കുന്നത് ആദ്യമായിട്ടാണ്.2017 ആഗസ്റ്റ് 14 ന് വൈകിട്ട് ഏഴരയോടെ പ്രതിയുടെ മണക്കാടുളള വീട്ടിലെ തണല്‍ എന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഡോക്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. കുട്ടിയെ പീഡിപ്പിച്ച പ്രതി ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിഴ മകന്‍ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്.മാതാപിതാക്കള്‍ വിവരം ചൈല്‍ഡ്‌ലൈനില്‍ അറിയിക്കുകയായിരുന്നു. ഫോര്‍ട്ട് പോലീസ് സംഭവത്തില്‍ കേസെടുത്തു. ഇതിന് പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഡോക്ടര്‍. ഈ സംഭവത്തില്‍ കേസ് വിചാരണ ഘട്ടത്തിലാണ്. നേരത്തെ ചികിത്സയ്ക്ക് എത്തിയ വിവാഹിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലും ഇയാള്‍ പ്രതിയായിരുന്നു. സംഭവം ഒത്തുതീര്‍പ്പാക്കിയതാണ് അന്ന് ശിക്ഷനടപ്പാക്കതിരിക്കാന്‍ കാരണം.

Related posts

Leave a Comment