അവകാശ സംരക്ഷണ സമര പ്രഖ്യാപനവുമായി കേരള പ്രൈവറ്റ് സ്‌കൂള്‍ കോര്‍ഡിനേഷന്‍ സംസ്ഥാന വെബ് റാലി


പെരിന്തല്‍മണ്ണ : കേരളത്തിലെ െ്രെപവറ്റ് സ്‌കൂളുകളുടെ കൂട്ടായ്മയായ കേരള െ്രെപവറ്റ് സ്‌കൂള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അവകാശ സംരക്ഷണ സമര പ്രഖ്യാപന വെബ് റാലി നടത്തി. സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളുടെ ജനാധിപത്യാവകാശം സംരക്ഷിക്കുക, വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന അവകാശങ്ങള്‍ നല്‍കുക, സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്കളും ആനുകൂല്യങ്ങളും നല്‍കുക, ടിസി കൂടാതെയുള്ള സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനം നിര്‍ത്തലാക്കുക, കോവിഡ് കാലയളവില്‍ സ്‌കൂളുകള്‍ക്ക് കെട്ടിട നികുതി വൈദ്യുതി ചാര്‍ജ് ഇളവ് നല്‍കുക, സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് വാക്‌സിനേഷന്‍ മുന്‍ഗണന നല്‍കുക എന്നിങ്ങനെ പത്തിന അവകാശ പത്രിക ഉയര്‍ത്തിയായിരുന്നു ഓണ്‍ലൈന്‍ വെബ് റാലി. ജസ്റ്റിസ് പികെ ശംസുദ്ധീന്‍ യോഗം ഉദ്ഘാടനം ചെയ്തു. സ്വകാര്യ സ്‌കൂളുകളുടെ സേവനം അധികാരികള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും നിയമ സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പിപി യൂസഫ്അലി അധ്യക്ഷത വഹിച്ചു, കെസിബിസി വിദ്യാഭ്യാസ സമിതി അധ്യക്ഷന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നേഷ്യസ് മുഖ്യ പ്രഭാഷണം നടത്തി. ചിന്മയ മിഷന്‍ പ്രസിഡന്റ് സ്വാമി വിവിക്താനന്ത, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂര്‍, സഹോദയ കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍, അഖിലേന്ത്യ െ്രെപവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ നാസര്‍ വിവിധ സംഘടനാ പ്രതിനിധികളായ ആനന്ദ് കന്നാസ, മജീദ് ഐഡിയല്‍, കെഎംടി മുഹമ്മദ് എംഇഎസ്, വിജയകുമാര്‍, ജോസി ജോസ്, ദീപ മണികണ്ഠന്‍, എന്‍സിടി രാജഗോപാല്‍, അഡ്വ. ഹാരിഫ്, യുടിഎം ഷമീര്‍, ആര്‍കെ നായര്‍, ലത്തീഫ് പാണക്കാട്, പ്രമോദ് തലാപ്പില്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. 16000 ല്‍ അധികം ആളുകള്‍ യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെ പരിപാടികളില്‍ പങ്കാളികളായി. അവകാശ പത്രിക സര്‍ക്കാരിന് സമര്‍പ്പിച്ചു നൂതന സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു

Related posts

Leave a Comment