നാലര വയസുകാരിയെ പീഢിപ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ശ്രമം


മലപ്പുറം (പെരിന്തല്‍മണ്ണ) : നാലര വയസുകാരിയെ അയല്‍വാസി പീഢിപ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ പെരിന്തല്‍മണ്ണ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു. പീഢന കേസ് പിന്‍വലിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.
ജൂലൈ പത്തിനാണ് പീഢനം നടന്നത്. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെത്തി കുട്ടിയുടെ അമ്മ നേരിട്ട് പരാതി നല്‍കിയിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയേയും അയാളുടെ രക്ഷിതാക്കളെയും വിളിച്ചുവരുത്തി വിവരം ശേഖരിച്ചു. അയാള്‍ എല്ലാം സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അവരോട് സംസാരിക്കുകയും തന്നോട് കടലാസില്‍ ഒപ്പിടാന്‍ പറയുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കേസുകള്‍ തീര്‍ന്നുവെന്ന രീതിയിലാണ് പോലീസ് പെരുമാറിയിരുന്നത്. പരാതി പിന്‍വലിക്കാന്‍ ഒരു ലക്ഷം രൂപ അമ്മയായ താന്‍ വാങ്ങിയെന്ന രീതിയിലാണ് സംസാരമുണ്ടാവുന്നത്. കൂടാതെ താന്‍ മോശമാണെന്ന രീതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ മാനസികമായി പീഢിപ്പിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറയുന്നു. മകളെ പീഢിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് അമ്മയുടെ ആവശ്യം.

Related posts

Leave a Comment