ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണ സമ്മേളനം

പെരിന്തല്‍മണ്ണ :ലീഡര്‍ കെ.കരുണാകരന്റെ 103)0 ജന്മദിനത്തില്‍ കെ.കരുണാകരന്‍ സ്റ്റഡി സെന്റര്‍ പെരിന്തല്‍മണ്ണ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണയില്‍ അനുസ്മരണ സമ്മേളനം നടന്നു .ലീഡറുടെ പടത്തിനുമുമ്പില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വ മത പ്രാര്‍ത്ഥനയും നടത്തി .കോവിഡ് രോഗികള്‍ക്ക് നല്‍കാനായി പത്ത് പള്‍സ് ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു . ലീഡര്‍ സ്റ്റഡി സെന്റര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു .കെ.പി.സി.സി.മുന്‍മെമ്പര്‍ എം.ബി.ഫസല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു .കെ.പി.സി.സി.മെമ്പര്‍ അഡ്വ.ബെന്നി തോമസ് മുഖ്യ പ്രഭാഷണം നടത്തി .ജില്ലാ വൈസ് പ്രസിഡന്റ് എ .ഹരിനാരായണന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണവും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.ഹാരിസ് പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു ടി.കെ.സദക്ക ,പ്രകാശ് മലയത്ത് .സി,മുസ്തഫ ,കല്ലിങ്ങല്‍ മുഹമ്മദലി ,കെ.മോഹനന്‍ ,രത്‌നമ്മ ടീച്ചര്‍ ,ഇബ്രാഹിം ഹാജി .ടി.അഡ്വ.പി.ടി.അഫ്‌സല്‍ ,യൂ.മെഹറൂഫ് ,ദിനേശ് മണ്ണാര്‍മല ,ഇ.ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു

Related posts

Leave a Comment