നാലു കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പെരിന്തല്‍മണ്ണയില്‍ പോലീസിന്റെ പിടിയില്‍


പെരിന്തല്‍മണ്ണ : ജില്ലയില്‍ മോഷണവും ലഹരിവില്‍പനയും തടയുന്നതിനും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനുമായി പെരിന്തല്‍മണ്ണ പൊലീസ് പട്രോളിംഗ് ശക്തമാക്കിയതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ എസ് ഐ നൗഷാദും സംഘവും താഴേക്കോട് വളാംകുളം വച്ച് വാഹനപരിശോധന നടത്തുന്നസമയത്ത് പോലീസിനെ കണ്ട് മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വന്ന ഒരു കാര്‍ തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ട് കാര്‍ തടഞ്ഞ് പരിശോധിച്ചതിലാണ് കാറില്‍ ഒളിപ്പിച്ച് കത്തിയ നാലു കിലോഗ്രാം കഞ്ചാവ് കണ്ടെത്തി്. കാറിലുണ്ടായിരുന്ന രണ്ടു പേരെ അറസ്റ്റ് ചെയ്തു. കരിങ്കല്ലത്താണി സ്വദേശി കാരാടന്‍ ബഷീര്‍ (33) കടുങ്ങപുരം സ്വദേശി ചീനിയന്‍ ഷംസുദ്ദീന്‍ (27) എന്നിവരാണ് പിടിയിലായത്. . പ്രതികള്‍ കഞ്ചാവു കടത്താന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.കഞ്ചാവ് ചെറുകിട വില്‍പ്പനക്കാര്‍ക്ക് കൈമാറാനായി കൊണ്ടുപോകുന്ന വഴിയാണ് ഇവര്‍ പിടിയിലായത് . താഴേക്കോട് ,മക്കരപ്പറമ്പ് ഭാഗങ്ങളിലെ ഏജന്റുമാരെകുറിച്ച് വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചുവരുന്നതായും എസ് ഐ സുനില്‍ പുളിക്കല്‍ പുളിക്കല്‍ അറിയിച്ചു.

Related posts

Leave a Comment