രേഖകളില്ലാതെ കൊണ്ടുപോയ വസ്തുക്കള്‍ പിടികൂടി


പെരിന്തല്‍മണ്ണ : മതിയായ രേഖയില്ലാതെ പട്ടാമ്പിയില്‍ നിന്നും ഡല്‍ഹിയിലേക്ക് കൊണ്ടുപോകുകയായിരുന്നു അലുമിനിയം, ചെമ്പ് , പാഴ് വസ്തുകള്‍ (സ്‌ക്രാപ്പ്) എന്നിവ സംസ്ഥാന ജി. എസ്. ടി ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. 4,76,456 രൂപ നികുതിയും പിഴയും ഈടാക്കി വിട്ടുനല്‍കി. സ്‌റ്റേറ്റ് ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണര്‍ ഇന്റെലിജന്‍സ് എം . ഷംസുദീനിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ക്രമകേടു കണ്ടെത്തിയത്. അസിസ്റ്റന്റ് സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍ മാരായ സ്വാദിഖ്. എം. വി, മധു സൂദനന്‍ .ടി .വി, അഞ്ജന. വി, സുജേഷ് ബാബു. കെ എന്നവര്‍ പരിശോധനയില്‍ പങ്കെടുത്തു. നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി രൂപീകരിച്ച സ്‌ക്വാഡുകള്‍ പരിശോധന ശക്തമാക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ (ഇന്റലിജന്‍സ് ) ശ്രീ. മുഹമ്മദ് സലീം.കെ അറിയിച്ചു.

Related posts

Leave a Comment