കോവിഡ് മൂന്നാം തരംഗം ഹോമിയോപ്പതി പ്രതിരോധ മരുന്നുകള്‍ കഴിക്കുന്നതില്‍ വീഴ്ച വരുത്തരുത്: ഐ.എച്ച്.കെ

പെരിന്തല്‍മണ്ണ: കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കണമെന്നും ഭയപ്പെടുകയല്ല കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള മലപ്പുറം കമ്മിറ്റി അറിയിച്ചു.കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച ആഴ്‌സെനിക്കം ആല്‍ബം 30 എന്ന മരുന്ന് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കൃത്യമായി കഴിച്ച ആളുകള്‍ക്ക് പ്രയോജനപ്രദമായിരുന്നു എന്നും കോവിഡ് ഭീതി പൂര്‍ണ്ണമായി മാറുന്നത് വരെ ഈ മരുന്ന് കൃത്യമായി കഴിക്കണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.വൈറസുകള്‍ക്ക് ജനിതകമാറ്റം വന്നു കൊണ്ടേയിരുക്കുമെന്നും അതിന് വൈറസിനെ ഭയപ്പെട്ടിട്ട് കാര്യമില്ലെന്നും ശരീരത്തിന്റെ രോഗ പ്രതിരോധശേഷി ഉയര്‍ത്തി ഇത്തരം ഭീതിയെ മറികടക്കാനാവുമെന്നും ഡോക്ടര്‍മാര്‍ കൂട്ടി ചേര്‍ത്തു. സ്ഥിരം ലോക് ഡൗണും പൂട്ടിയിടലും കൂടുതല്‍ ദുരിതം സൃഷ്ട്ടിക്കുമെന്നും ഹോമിയോപ്പതി അടക്കമുള്ള ആയുഷ് വൈദ്യശാസ്ത്ര ശാഖകള്‍ക്ക് ചികിത്സക്കും പ്രതിരോധത്തിനും വേണ്ടത്ര അവസരം നല്‍കാതെ മാറ്റി നിര്‍ത്തി സര്‍ക്കാറിന് അശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവരാണ് പൊതുജനങ്ങള്‍ക്ക് ഇത്രയും കഷ്ട്ടപ്പാടുകള്‍ വരുത്തിവെച്ചതെന്നും ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തി. ഇനിയും ആയുഷ് സമ്പ്രദായങ്ങളെ കോവിഡ് ചികിത്സക്ക് കൂടുതല്‍ ഉപയോഗപ്പെടുത്തിയാല്‍ അനാവശ്യ അടച്ചിടലില്‍ നിന്നും നാടിനെ രക്ഷപ്പെടുത്താമെന്നും കടകള്‍ തുറക്കുന്നതോടെ മുഴുവന്‍ വ്യാപാരികളും പ്രതിരോധ മരുന്ന് കഴിച്ചെന്ന് ഉറപ്പാക്കണമെന്നും കുട്ടികള്‍ക്കും വീട്ടിലുള്ളവര്‍ക്കും മരുന്ന് നല്‍കണമെന്നും ഐ.എച്ച്.കെ ജില്ലാ പ്രസിഡന്റ് ഡോ. എച്ച്.നഈംറഹ്മാന്‍ ജില്ലാ സെക്രട്ടറി ഡോ. ബി.ഷിഹാദ് അഹമ്മദ്, , തുടങ്ങിയവര്‍ സംയുക്ത പത്രകുറിപ്പില്‍ അറിയിച്ചു.രോഗ പ്രതിരോധശേഷി ഉയര്‍ത്താനാവശ്യമായ ആഴ്‌സെ നിക്കം ആല്‍ബം 30 മൂന്നാഴ്ച കൂടുമ്പോള്‍ മുതിര്‍ന്നവര്‍ 4 ഗുളിക വീതവും കുട്ടികള്‍ 2 ഗുളിക വീതവും വെറും വയറ്റില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം കൃത്യമായി കഴിക്കുക, ഗര്‍ഭിണികള്‍, മറ്റസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ മരുന്ന് ഉപയോഗിക്കാവുന്നതാണ്.കോവിഡ് രോഗികളുമായി ഇടപഴകുകയോ കോണ്‍ടാക്റ്റ് വരികയോ ചെയ്ത ആളുകള്‍ ആഴ്‌സെനിക്കം ആല്‍ബം 30 എന്ന മരുന്ന് രണ്ട് നേരം ഒരാഴ്ച തുടര്‍ച്ചയായി കഴിക്കണം. മറ്റു രോഗലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ് പോസിറ്റീവായ രോഗികളും മുകളില്‍ പറഞ്ഞ പോലെ പ്രതിരോധ മരുന്ന് തുടരാവുന്നതാണ്. രോഗത്തിന്റെ പ്രാരംഭ സമയത്തും ചെറിയ ലക്ഷണങ്ങളുള്ള സമയത്തും രോഗികള്‍ പ്രകടിപ്പിക്കുന്ന രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് ഒരു ഹോമിയോപ്പതി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായ മരുന്നുകള്‍ ഉപയോഗിച്ചാല്‍ രോഗം മൂര്‍ഛിക്കുന്നത് തടയാന്‍ സാധിക്കും. സ്വയം ചികില്‍സ ചെയ്യരുത്. ഗര്‍ഭിണികള്‍, മറ്റു മരുന്നുകള്‍ക്ക് അലര്‍ജിയുള്ളവര്‍, തുടങ്ങിയവര്‍ക്ക് തീര്‍ച്ചയായും ഹോമിയോപ്പതി ഔഷധങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.കോവിഡ് മാറിയതിന് ശേഷമുള്ള വിട്ട് മാറാത്ത ക്ഷീണം, കിതപ്പ്, ശരീരവേദനകള്‍, ശ്വാസതടസ്സം, നെഞ്ച് വേദന, വിട്ട് മാറാത്ത ചുമ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവക്ക് ഹോമിയോപ്പതി മരുന്നുകള്‍ ഫലപ്രദമാണ് എന്നും തുടങ്ങിയ മുഴുവന്‍ കേന്ദ്ര ആയുഷ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി

Related posts

Leave a Comment