ഇന്ധന നികുതി കൊള്ളക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സൈക്കിള്‍ റാലി


പെരിന്തല്‍മണ്ണ : ഇന്ധന വിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് രാജ്യ വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി’ പ്രതിഷേധം നടത്തി. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി യൂത്ത് കോണ്‍ഗ്രസ് മങ്കട മണ്ഡലം പ്രസിഡന്റ് ഫര്‍ഷിന്‍ വെള്ളില ക്ക് പതാക കെമാറികൊണ്ട് ഉദ്്ഘാടനം ഫ്‌ളാഗ് ഓഫ് ചെയ്തു. പൂഴികുന്ന് മുതല്‍ മങ്കട വരെ ആറ് കിലോമീറ്റര്‍ പിന്നിട്ട സൈക്കിള്‍ റാലി ഡി.സി.സി ജനറല്‍ സെക്രട്ടറി സമദ് മങ്കട സമാപന ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ ഡി.സി.സി സെക്രട്ടറി ടി.കെ. ശശിദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. മൊയ്തു മാസ്റ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് മന്‍സൂര്‍ പള്ളിപ്പുറം, മണ്ഡലം കോണ്‍ഗ്രസ് സമദ് കൂട്ടില്‍, യു.കെഅബുബക്കര്‍, ഇ. പി. സൈനുദ്ദീന്‍, ട്ടി.ട്ടി.ബഷീര്‍, സേവ്യര്‍,അബ്ബാസ്,കൃഷ്ണന്‍ കുട്ടി, വിശ്വന്‍,നൗഷാദ് ,തുടങ്ങിയ കോണ്‍ഗ്രെസ് ഭാരവാഹികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷമീര്‍ മാഷ്, ശിഹാബ് ,സാദിഖ് ,ബിജു,നസീഫ്,ഷമീര്‍, ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment