Connect with us
48 birthday
top banner (1)

Featured

പ്രധാനമന്ത്രിക്കു ജനങ്ങളോടു
പ്രതിബദ്ധതയില്ല: സോണിയ

Avatar

Published

on

ന്യൂഡൽഹി; ജനങ്ങളോടു പ്രതിബദ്ധതയില്ലാത്ത പ്രധാനമന്ത്രിയാണു നരേന്ദ്ര മോദിയെന്ന് യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധി. അതുകൊണ്ടാണ് പാർലമെന്റിലെ പുകയാക്രമണത്തെക്കുറിച്ചു ജനപ്രതിനിധി സഭയിൽ നേരിട്ട് ഹാജരായി നരേന്ദ്ര മോദി പ്രസ്താവന നടത്താത്തത്. ഈ ആവശ്യം ഉന്നയിച്ച് പ്രതിഷേധിക്കുന്ന ജന പ്രതിനിധികളെ പൂർണമായി പുറത്താക്കിയ നടപ‌ടി അം​ഗീകരിക്കാനാവില്ലെന്നും സണിയ ​ഗാന്ധി. കോൺ​ഗ്രസ് പാർലമെന്ററി പാർട്ടി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ ​ഗാന്ധി. പർലമെന്റ് ആക്രമണത്തെ സോണിയ ശക്തമായ ഭാഷയിൽ അപലപിച്ചു.
എംപിമാരെ പുറത്താക്കിയ നടപടിയിലും ആക്രമണത്തിലും പ്രതിഷേധം തുടരാൻ യോ​ഗം തീരുമാനിച്ചു. ​പുറത്താക്കപ്പെട്ട എംപിമാർ ​ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിച്ചു. അതേ സമയം കൂടുതൽ എംപിമാർക്കെതിരേ നടപടി ഉണ്ടാകുമെന്ന് സൂചനയുണ്ട്.

chennai

മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം

Published

on

മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ്‌ മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.

Continue Reading

Featured

ഇ പോസ് തകരാർ; പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടു

Published

on

ഇ പോസ് തകരാർ മൂലം സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ തടസ്സം നേരിട്ടു. ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് റേഷൻ വിതരണം തടസ്സപ്പെടുന്നത്.
വാതിൽപ്പടി വിതരണക്കാരുടെ സമരത്തെ തുടർന്ന് എല്ലാവർക്കും നൽകാനുള്ള ധാന്യങ്ങൾ കടകളിൽ ഇല്ല. നാളുകളായി തുക കുടിശ്ശികയായ സാഹചര്യത്തിലാണ് വാതിൽപ്പടി വിതരണക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 27 മുതൽ റേഷൻ വ്യാപാരികളും അനിശ്ചിതകാല സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Continue Reading

Ernakulam

ബോബി ചെമ്മണൂരിന് ജാമ്യം

Published

on

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ പ്രതിയായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ബോബിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്. സര്‍ക്കാര്‍ കോടതിയില്‍ ബോബിയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തു. എന്തിനാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയില്‍ വിടേണ്ടത് എന്ന കോടതിയുടെ ചോദ്യത്തിന് പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. സമൂഹത്തിന് ഇതൊരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, പ്രതി റിമാന്‍ഡിലായപ്പോള്‍ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഹാജരായി.

Continue Reading

Featured