Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Featured

മണിപ്പൂരിൽ നിന്നുള്ള നേതാക്കളെ കാണാതെ പ്രധാനമന്ത്രി,
20ന് വിദേശ ടൂറിന്

Avatar

Published

on

ന്യൂഡൽഹി: കലാപം പടരുന്ന മണിപ്പൂരിലേക്ക് ഒന്നു തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രി, അവിടെ നിന്നുള്ള പ്രതിപക്ഷ നേതാക്കളെയും കാണാൻ വിസമ്മതിക്കുന്നു. മണിപ്പൂരിൽ നിന്നുള്ള പ്രതിപക്ഷസംഘം 3 ദിവസമായി ദില്ലിയിൽ തുടരുകയാണ്. മോദി വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അവ​ഗണിക്കുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മണിപ്പൂരിലെ പത്ത് പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ പ്രധാനമന്ത്രിയെ കാണാനാണ് എത്തിയത്. 20 ന് പ്രധാനമന്ത്രി വിദേശത്തേക്ക് പോകുകയാണ്.
ഇതിന് മുൻപ് മണിപ്പൂരിൽ സമാന സാഹചര്യം ഉണ്ടായത് വാജ്പേയിയുടെ കാലത്താണ്. അന്ന് സർവകക്ഷിസംഘം അദ്ദേഹത്തെ കണ്ടു. സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. സമാധാനത്തിനായി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഭരണകൂടത്തോട് സഹകരിക്കണമെന്നും വാജ്പേയി ആവശ്യപ്പെട്ടു.
മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമാണ്. മെയ് 3 മുതൽ മണിപ്പൂർ കത്തുകയാണെന്ന് മുൻ മുഖ്യമന്ത്രി ഇബോബി സിംഗ് പറഞ്ഞു. മോദി എന്തുകൊണ്ട് വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളെ അവഗണിക്കുന്നു. പ്രധാനമന്ത്രി എല്ലാവരുടെയുമാണ്. കലാപ ബാധിതരെ പ്രധാനമന്ത്രി നേരിട്ട് കാണണം. മൂന്ന് ദിവസമായി കാത്തുകിടക്കുന്ന പ്രതിപക്ഷ നേതാക്കളെ കാണാൻ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

രാജീവ്‌ സ്മരണയിൽ രാജ്യം; ഇന്ന് രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം

Published

on

ഇന്ന് നാം കാണുന്ന ഇന്ത്യൻ മഹാരാജ്യത്തെ സമാനതകളില്ലാത്ത വികസന കുതിപ്പിലേക്ക് നയിച്ച ക്രാന്തദർശിയായ നേതാവും ഭരണാധികാരിയുമായിരുന്നു രാജീവ്‌ ഗാന്ധി. ഡിജിറ്റൽ വിപ്ലവം രാജ്യത്ത് നടപ്പാക്കിയ രാജീവ് ജി മൺമറഞ്ഞിട്ട് 33 വർഷങ്ങൾ പിന്നിടുന്നു. 1991 മെയ് മാസം ഇരുപത്തിയൊന്നാം തീയതി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഭീകരവാദികളുടെ ചാവേർ ആക്രമണത്തിൽ ചിന്നി ചിതറിയത് ഇന്ത്യയുടെ ഭാവി പ്രതീക്ഷകൾ കൂടിയായിരുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളിൽ ലോകരാഷ്ട്രങ്ങൾക്കു മുൻപിൽ പോലും അഭിമാനകരമായ നേട്ടങ്ങളിലേക്ക് നയിച്ച നായകന്റെ ഓർമ്മകൾ ഇന്നും നമുക്ക് കരുത്താണ്. രാജീവ് ഗാന്ധി എന്ന നേതാവ് എല്ലാ ജനങ്ങൾക്കും സ്വീകാര്യനായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ മുറുകെപ്പിടിച്ച് രാജീവ് ഇന്ത്യയെ നയിച്ചപ്പോൾ നാട് നടന്നു കയറിയ വികസനപ്പടവുകൾ ഏറെയാണ്. വർഗീയ വിഘടനവാദികൾ ഇന്ത്യയെ കീറിമുറിക്കുമ്പോൾ രാജീവ്‌ ഗാന്ധിയും അദ്ദേഹം ഉയർത്തിക്കാട്ടിയ ആദർശ രാഷ്ട്രീയവും ഇന്ത്യയിൽ നിറഞ്ഞുനിൽക്കുക തന്നെ ചെയ്യും.

Continue Reading

Featured

ഇറാൻ പ്രസിഡന്റിന്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം; നാളെ ഇന്ത്യയിൽ ദുഃഖാചരണം

Published

on

ന്യൂഡൽഹി : ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. ഈ സാഹചര്യത്തിൽ കൂടിയാണ് ദുഃഖാചരണം. നാളെ ഒരു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമുണ്ട്.

Continue Reading

Ernakulam

ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

Published

on

എറണാകുളം: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധിപ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് വിധി.

2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്ന് സർക്കാർ വാദിച്ചു. ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥി ജിഷയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured