പ്ലസ്ടുവിന് അധിക ബാച്ചുകള്‍ അനുവദിക്കണം

വണ്ടൂര്‍: പോരൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിന് അധിക ബാച്ചുകള്‍ അനുവദിച്ച് ഉപരിപഠനത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കണമെന്ന് കെ എസ് യു പോരൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ശുഹൈബ് ആക്തര്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംജിദ് കോട്ടമ്മല്‍, മണ്ഡലം വൈസ് പ്രസിഡന്റ് സൗരവ് എടപ്പുലം , നസീഫ് കണ്ണിയന്‍ , മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ശാം പന്താര്‍, ഷബീബ് പൊറ്റയില്‍ , ഫാസില്‍ പച്ചീരി , അനസ് കുന്നുമ്മല്‍ , ശ്രീരാജ് തൊട്ടുപുറം , നിസ്വാന്‍ , ദില്‍ഷാദ് ,ഷിബിന്‍ എന്നിവര്‍ പ്രസംഗിച്ചു

Related posts

Leave a Comment