Connect with us
,KIJU

Education

പ്ലസ്ടു പരീക്ഷാഫലം മെയ്‌ 25 ന്

Avatar

Published

on

തിരുവനന്തപുരം: ഹയർസെക്കന്‍ഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം മെയ്‌ 25 ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യപനം. സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാല് മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും. പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍

www.keralaresults.nic.in,
www.prd.kerala.gov.in,
www.result.kerala.gov.in

Advertisement
inner ad

www.examresults. kerala.gov.in, www.results.kite.kerala.gov.in,

Advertisement
inner ad

Education

“തേന്മഴ” സംഗീതോപഹാരവുമായി ദേവമാതാ കോളെജ്

Published

on

കുറവിലങ്ങാട്: കാതിൽ തേന്മഴയായി പെയ്തിറങ്ങിയ മനോഹര ഗാനങ്ങളുടെ ചക്രവർത്തി സലിൽ ചൗധരിയുടെ സ്മരണ പുതുക്കി ദേവമാതാ കോളെജ് . അദ്ദേഹത്തിൻ്റെ അനശ്വരഗാനങ്ങൾ കോർത്തിണക്കി അണിയിച്ചൊരുക്കിയ തേന്മഴ എന്ന ഗാനോപഹാരം ഏവർക്കും ഹൃദ്യമായ അനുഭവമായി. ദേവമാതയിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഈ ഗാനോപഹാരം ആലപിച്ചത്.

ദേവമാത കോളെജിലെ ടാലൻറ് സെർച്ച് ആൻറ് നർചർ ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് തേന്മഴ അരങ്ങേറിയത്.പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പാൾ ഫാ.ഡിനോയി കവളമാക്കൽ എന്നിവർ നേതൃത്വം നൽകി. നിഷ കെ.തോമസ്, ശ്രീ ജോസ് മാത്യു, നിരോഷ ജോസഫ് എന്നി അധ്യാപകരും ഹൃദ്യ രാജൻ, വിനായക് എസ്.രാജ്, അനാമിക സുനിൽ എന്നീ വിദ്യാർത്ഥികളും പ്രോഗ്രാം കോ ഓർഡിനേറ്റർ മാരായി പ്രവർത്തിച്ചു.

Advertisement
inner ad
Continue Reading

Education

ദേവമാതയിൽ ചന്ദ്രയാൻ ഉത്സവ് നടന്നു

Published

on

കുറവിലങ്ങാട്:ചന്ദ്രയാൻ മൂന്നിന്റെ ചരിത്രവിജയം ആഘോഷിക്കുന്നതിനായി കേന്ദ്രസർക്കാർ രാജ്യവ്യാപകമായി നടത്തുന്ന ചന്ദ്രയാൻ ഉത്സവ് ദേവമാതാ കോളെജ് സമുചിതമായി ആചരിച്ചു .ഭാരതത്തിൻ്റെ ചാന്ദ്രപര്യടനദൗത്യത്തിൻ്റെ
നാൾവഴികൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദേവമാതയിലെ വിവിധ പഠനവിഭാഗങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് സ്പേസ് ക്വിസ് സംഘടിപ്പിച്ചു. ഡോ.ടിന സെബാസ്റ്റ്യൻ,ഡോ.സൈജു തോമസ് എന്നിവർ ക്വിസ്സിനു നേതൃത്വം നൽകി. തോംസൺ വർഗീസ്,ജിതിൻ ദേവ് ആർ.(മൂന്നാം വർഷ ബിഎസ് സി ഫിസിക്സ്) എന്നിവർ ഒന്നാം സ്ഥാനവും ആരതി അരുൺ,ആതിര സന്തോഷ്( രണ്ടാം വർഷ പി ജി ഫിസിക്സ്) എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി. മാത്യു, ഫിസിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.സജി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Education

പൂജപ്പുര LBS വനിതാ എഞ്ചിനീയറിംഗ് കോളേജിൽ അനുമോദന ചടങ്ങ് നടന്നു

Published

on

പൂജപ്പുര LBS വനിതാ എഞ്ചിനീയറിംഗ് കോളേജിലെ എല്ലാ പ്രോഗ്രാമുകളും NBA Accreditation ലഭിച്ചതിന്റെ അനുമോദന ചടങ്ങ് ഇന്നലെ നടന്നു.ഉത്ഘാടനം ചെയ്യാനും, KTU റാങ്ക് ജേതാക്കളെയും പേറ്റന്റ് ലഭിച്ച 4 അധ്യാപകരെ ആദരിക്കാനും മന്ത്രി കെ. ആർ ബിന്ദുവും , വി.ശിവന്‍കുട്ടിയും LBS കോളേജിൽ മുഖ്യ അതിഥികളായിരുന്നു.സിവിൽ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങൾക്കാണ് Accreditation ലഭിച്ചത്‌. എല്ലാ പ്രോഗ്രാമുകൾക്കും Accreditation ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ വനിതാ കോളേജ് ആണ്‌ LBS വനിതാ എഞ്ചിനീയറിംഗ് കോളജ്. പേറ്റെന്റ് ലഭിച്ച നാല് അധ്യാപകരിൽ മൂന്നും വനിതകള്‍ ആണെന്ന് ഉള്ളതും അഭിമാനകരം ആണ്KTU റാങ്ക് ജേതാക്കളായ സ്നേഹ സുരേഷ് നെയും ( രണ്ടാം റാങ്ക്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ) ജീന (ഒന്‍പതാം റാങ്ക് സിവിൽ എഞ്ചിനീയറിംഗ് നെയും ) മന്ത്രി കെ.ആർ ബിന്ദു ആദരിച്ചു.

Continue Reading

Featured