പ്ലസ് വൺ സീറ്റ് അപര്യാപ്തത; കെ. എസ്. യു എ ഇ ഒ ഓഫീസ് സീറ്റ് മാർച്ച് സംഘടിപ്പിച്ചു


ബാലുശ്ശേരി : പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ അഡ്മിഷൻ ഉറപ്പാക്കാൻ സാധിക്കണമെന്നും നിലവിൽ കേരളത്തിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കെ. എസ്. യു ബാലുശ്ശേരി- എലത്തൂർ നിയോജക മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ബാലുശ്ശേരി എ. ഇ. ഒ ഓഫീസിലേക്ക് സീറ്റ് മാർച്ച് നടത്തി.ബാലുശ്ശേരി ബസ്സ് സ്റ്റാന്റ് പരിസരത്തു നിന്ന് കസേരകൾ കൈകളിലേന്തി മാർച്ച് ചെയ്ത് വന്ന പ്രവർത്തകരെ എ. ഇ. ഒ ഓഫീസ് കവാടത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം കെ. എസ്. യു ജില്ലാ വൈസ് പ്രസിഡന്റ് വി. ടി സൂരജ് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. എല്ലൂർ അസ്സംബ്ലി പ്രസിഡന്റ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂർ, ടി. അഭിജിത്ത്, അർജ്ജുൻ പൂനത്ത്, അജ്സൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment