പ്ലസ് വൺ മാതൃകാ പരീക്ഷ നാളെ മുതൽ;കുട്ടികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കന്ററി ഒന്നാംവർഷ മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും. സെപ്റ്റംബർ നാലുവരെ ഓൺലൈനായി നടക്കുന്ന പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പങ്കെടുക്കാം. പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് www.dhsekerala.gov.in എന്ന സൈറ്റിൽ നിന്നു ചോദ്യ പേപ്പർ ലഭിക്കും. ടൈംടേബിൾ അനുസരിച്ച്‌ അതത് സമയത്ത് വിദ്യാർത്ഥികൾക്ക് ചോദ്യപ്പേപ്പറുകൾ ഡൗൺലോഡ് ചെയ്തെടുക്കാം. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ചോദ്യ മാതൃകകൾ പരിചയപ്പെടുത്തുന്നതിനാണ് മോഡൽ പരീക്ഷ നടത്തുന്നത്. പരീക്ഷ എഴുതിയതിന് ശേഷം വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ തന്നെ അധ്യാപകരുമായി സംശയ നിവാരണം നടത്താം. ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളിൽ നിന്ന് ലഭിക്കും.
4.35 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഈ മാസം ആദ്യവാരം തന്നെ പരീക്ഷകളുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. സെപ്റ്റംബർ ആറു മുതലാണ് പ്ലസ് വൺ പരീക്ഷ. വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷ ഏഴുമുതൽ 16 വരെയും നടക്കും.
അതേസമയം, സെപ്റ്റംബർ 2, 3, 4 തിയതികളിൽ പൊതുജനപങ്കാളിത്തത്തോടെ ക്ലാസ്മുറികൾ ശുചീകരിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്‌കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related posts

Leave a Comment