പ്ലസ് വണ്‍ പരീക്ഷ തുടങ്ങി

കൊച്ചി:ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ തുടങ്ങി. സുപ്രീം കോടതിയുടെ അനുമതിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. രാവിലെ 9.40നാണ് പരീക്ഷ ആരംഭിച്ചത്. 20 മിനുട്ട് കൂൾ ഓഫ് ടൈം ആണ്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഇന്ന് സോസിയോളജി എന്ത്രോപോളജി ഇലക്ട്രോണിക് സർവീസ് ടെക്നോളജി (ഓൾഡ് ), ഇലക്ട്രോണിക് സിസ്റ്റംസ് പരീക്ഷകളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇന്ന് എന്റർപ്രെനെർഷിപ് ഡെവലപ്പ്മെന്റ് പരീക്ഷയുമാണു പുരോഗമിക്കുന്നത് . ഹയർസെക്കൻഡറി വിഭാഗത്തിൽ 28ന് കെമിസ്ട്രി , ഹിസ്റ്ററി , ഇസ്ലാമിക്‌ ഹിസ്റ്ററി & കൾചർ , ബിസിനസ്‌ . ഇന്ന് ആരംഭിച്ച് ഒക്ടോബർ 18ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ 13നാണ് അവസാനിക്കുക. പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണ് ഇത്.

Related posts

Leave a Comment