മാറ്റിവച്ച പ്ലസ് വൺ പരീക്ഷ 26ന്

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ 26ന് നടത്താൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ഈ മാസം 18ന് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ശക്തമായ മഴയെത്തുടർന്ന് മാറ്റിവച്ചത്. മുൻനിശ്ചയിച്ച സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കില്ല.
മഴ തുടരുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും ശക്തമായ മഴ മാറിനിൽക്കുന്ന സാഹചര്യമാണ് നിലവിൽ സംസ്ഥാനത്ത്. വരും ദിവസങ്ങളിലും തീവ്രമഴയ്ക്കുള്ള സാധ്യത സംസ്ഥാനത്തില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

Related posts

Leave a Comment