പ്ലസ് വണ്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു ; ഈ മാസം 24 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും

തിരുവനന്തപുരം : പ്ലസ് വണ്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഈ മാസം 24 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. വിഎച്ച്‌എസ്‌ഇ പരീക്ഷകളും 24 മുതല്‍ ആരംഭിക്കും.

ഉച്ചയോടെയാണ് വിദ്യാഭ്യാസ വകുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യത്തിനായി ഒന്നു മുതല്‍ അഞ്ച് ദിവസം വരെ ഇടവേളകള്‍ നല്‍കിയിട്ടുണ്ട്. പ്ലസ് വണ്‍ പരീക്ഷകള്‍ ഒക്ടോബര്‍ 18 നും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഒക്ടോബര്‍ 13 നും അവസാനിക്കും.

കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷകള്‍ നടത്തുക. ചോദ്യപേപ്പറുകള്‍ നേരത്തെ തന്നെ സ്‌കൂളുകളില്‍ എത്തിച്ചിരുന്നു. മുന്നൊരുക്കത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ അണുനശീകരണം ഈ ആഴ്ചതന്നെ പൂര്‍ത്തിയാക്കും. എല്ലാ ദിവസവും രാവിലെയാണ് പരീക്ഷ. പ്രൈവറ്റ് കമ്ബാര്‍ട്ട്‌മെന്റല്‍,പുനഃപ്രവേശനം, ലാറ്ററല്‍ എന്‍ട്രി,പ്രൈവറ്റ് ഫുള്‍ കോഴ്‌സ് എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്കും ഈ വിഭാഗത്തില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യേണ്ട വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേകം പരീക്ഷ നടത്തും.

ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുമതിയോടേയാണ് പരീക്ഷ നടത്തുന്നതെന്നും കു ുട്ടികള്‍ക്ക് പരീക്ഷാ തയ്യാറെടുപ്പിന് ഇടവേള ഉറപ്പു വരുത്തുന്ന ടൈംടേബിള്‍ ആണ് നല്‍കിയിരിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ നടക്കുന്നത്. നേരത്തെ തന്നെ സര്‍ക്കാര്‍ പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ആറ്റിങ്ങല്‍ സ്വദേശി സുപ്രീംകോടതിയെ സമീപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരീക്ഷ നടത്തിപ്പ് കോടതി ഒരാഴ്ചത്തേയ്‌ക്ക് സ്‌റ്റേ ചെയ്തു. എന്നാല്‍ ഇതില്‍ പിന്നീട് സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ തൃപ്തി അറിയിച്ച കോടതി പരീക്ഷകള്‍ നടത്താമെന്ന് അറിയിക്കുകയായിരുന്നു.

Related posts

Leave a Comment