പ്ലസ് വണ്‍ പരീക്ഷ എളുപ്പമാകും

  • ഇരട്ടി ചോദ്യം, പകുതി ഉത്തരം, മികച്ച സ്കോര്‍

തിരുവനന്തപുരംഃ സെ​പ്​​റ്റം​ബ​ര്‍ ആ​റി​ന്​ ആ​രം​ഭി​ക്കു​ന്ന പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ​യി​ല്‍ ഉ​ത്ത​ര​മെ​ഴു​തേ​ണ്ട ചോ​ദ്യ​ങ്ങ​ളു​ടെ ഇ​ര​ട്ടി ചോ​ദ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നം. 80 സ്​​കോ​റി​നു​ള്ള പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റി​ല്‍ 160 സ്​​കോ​റി​നു​ള്ള ചോ​ദ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഇ​തേ രീ​തി​യി​ല്‍ 60 സ്​​കോ​റി​നു​ള്ള പ​രീ​ക്ഷ​യി​ല്‍ 120 സ്​​കോ​റി​നു​ള്ള ചോ​ദ്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സൃ​ത​മാ​യി ചോ​ദ്യ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത്​ ഉ​ത്ത​ര​മെ​ഴു​താ​നു​ള്ള അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന എ​സ്.​സി.​ഇ.​ആ​ര്‍.​ടി ശി​പാ​ര്‍​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.നി​ശ്ചി​ത എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യ​ങ്ങ​ള്‍​ക്ക്​ ഉ​ത്ത​ര​മെ​ഴു​തി​യാ​ല്‍ അ​വ​യി​ല്‍​നി​ന്ന്​ മി​ക​ച്ച സ്​​കോ​ര്‍ ല​ഭി​ച്ച നി​ശ്ചി​ത എ​ണ്ണം മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.

എ​സ്.​സി.​ഇ.​ആ​ര്‍.​ടി നി​ശ്ച​യി​ച്ച ഉൗ​ന്ന​ല്‍ ന​ല്‍​കു​ന്ന (ഫോ​ക്ക​സ്​ ഏ​രി​യ) പാ​ഠ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ ത​ന്നെ മു​ഴു​വ​ന്‍ സ്​​കോ​റും​ നേ​ടാ​ന്‍ കു​ട്ടി​യെ സ​ഹാ​യി​ക്കും​വി​ധം ആ​വ​ശ്യാ​നു​സ​ര​ണം ചോ​ദ്യ​ങ്ങ​ള്‍ ചോ​ദ്യ​പേ​പ്പ​റി​ല്‍ ഉ​ണ്ടാ​കും. അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച്‌​ ഉ​ത്ത​ര​മെ​ഴു​താ​ന്‍ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ ഫോ​ക്ക​സ്​ ഏ​രി​യ​ക്ക്​ പു​റ​ത്തു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും.

ഇ​ര​ട്ടി ചോ​ദ്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നാ​ല്‍ ഇ​വ വാ​യി​ച്ചു​മ​ന​സ്സി​ലാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന​തി​നാ​ല്‍ തു​ട​ക്ക​ത്തി​ലെ സ​മാ​ശ്വാ​സ സ​മ​യം (കൂ​ള്‍ ഓഫ് ടൈം) 15 ​മി​നി​റ്റി​ല്‍ നി​ന്ന്​ 20 മി​നി​റ്റാ​യി വ​ര്‍​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment