Connect with us
48 birthday
top banner (1)

Featured

പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ

Avatar

Published

on

തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കും. മലബാറിൽ ഇക്കുറി 225702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകൾ 195050 മാത്രമാണ്. യോഗ്യത നേടിയവർക്കെല്ലാം തുടർന്ന് പഠിക്കണമെങ്കിൽ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സീറ്റ് ക്ഷാമം പഠിച്ച വി കാർ‍ത്തികേയൻ കമ്മിറ്റി മലബാറിൽ 150 അധിക ബാച്ചുകൾ വേണമെന്നാണ് സ‍ർക്കാരിന് നൽകിയ ശുപാർശ. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ കുട്ടികൾ തീരെ കുറഞ്ഞ ബാച്ചുകൾ ഇവിടേക്ക് മാറ്റാമെന്നുമാണ് കമ്മിറ്റിയുടെ നിർദേശം.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

ശ്രീലങ്കൻ നാവികസേനക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

Published

on

ചെന്നൈ: ശ്രീലങ്കൻ നാവികസേനക്കെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. ഇന്ത്യൻ മത്സ്യതൊഴിലാളികളെ തുടർച്ചയായി അറസ്റ്റ് ചെയ്യുന്ന വിഷയത്തില്‍ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയുന്നവരുടെ എണ്ണത്തില്‍ അഭൂതപൂർവമായ വർധനയാണെന്നും അദ്ദേഹം വിവരിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക മാറ്റാനുള്ള നടപടികള്‍ വേണമെന്നും മത്സ്യതൊഴിലാളികളുടെ മോചനത്തിനായി ഉടൻ ഇടപെടണമെന്നും വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

Continue Reading

Death

മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു

Published

on

കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ ( 81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. ഏറെ നാളായി മുംബൈയിൽ മകൾക്കൊപ്പമായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. ഫിഷറീസ്-ഗ്രാമ വികസന-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമസഭകളിൽ കൊയിലാണ്ടിയിൽ നിന്നുള്ള അംഗവുമായിരുന്നു. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എം.ടി പത്മ. നിയമത്തിൽ ബിരുദവും ആർട്ട്സിൽ ബിരുധാനാന്തര ബിരുദവും നേടിയ പത്മ കോൺഗ്രസ്സിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

Continue Reading

Featured

വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല, കേസ് റദ്ദാക്കി ഹൈക്കോടതി

Published

on

വഖഫ് ഭൂമി കൈവശം വെച്ചതിന്എതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമത്തിലെ ഭേദഗതി മുമ്പ് പ്രാബല്യത്തിൽ വന്നിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ വഖഫ് ഭേദഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശമുള്ളവരുടെ കയ്യിലാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് കേസ് എടുത്തത്. വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ 2017-ലാണ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുന്നത്. ഈ നടപടി ചോദ്യം ചെയ്താണ് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ ഹൈക്കോടതിയിലെത്തിയത്.

2013-ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ ബോര്‍ഡ് നടപടി സ്വീകരിച്ചത്. എന്നാല്‍, നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ നിയമഭേദഗതിക്കു മുമ്പ് കൈവശം വെച്ച ഭൂമിയുടെ പേരില്‍ ക്രിമിനല്‍ നടപടി സാധ്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. മുനമ്പമടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മുനമ്പം, ചാവക്കാട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിൽ വഖഫ് ഭൂമി സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഹൈക്കോടതിയുടെ ഈ ഉത്തരവ് വളരെ നിർണായകമാണ്.

Advertisement
inner ad
Continue Reading

Featured