Education
പ്ലസ് വൺ പ്രവേശനം; സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്ന് മുതൽ
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം റിസൽറ്റ് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അറിയിച്ചു. കാൻഡിഡേറ്റ് ലോഗിനിലെ സ്പോർട്ട്സ് സപ്ലിമെന്ററി റിസൽറ്റ്സ് എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ പ്രസ്തുത പേജിൽ നിന്നും അലോട്ട്മെന്റ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്ട്മെന്റ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സ്കൂളും/ കോഴ്സും കൃത്യമായി മനസിലാക്കണം. അലോട്ട്മെന്റ് ലെറ്റർ, അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രവേശന സമയത്ത് പ്രിന്റ് എടുത്ത് നൽകുന്നതാണ്.
Education
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബറില്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ് സി ഉടൻ തന്നെ പുറപ്പെടുവിക്കും. വിശദ സിലബസും സ്‌കീമും വിജ്ഞാപനത്തോടൊപ്പം ഇറക്കും.സെക്രട്ടേറിയറ്റ്, പിഎസ് സി, നിയമസഭ, അഡ്വക്കറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, വിജിലന്‍സ് ട്രൈബ്യൂണല്‍, സ്‌പെഷല്‍ ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്, ഓഡിറ്റര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം ഡിസംബറില്‍ പ്രസിദ്ധീകരിക്കും. മുഖ്യപരീക്ഷ, അഭിമുഖം എന്നിവയ്ക്ക് ശേഷമാകും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. അപേക്ഷകര്‍ക്ക് ബിരുദതല പ്രാഥമിക പൊതുപരീക്ഷ നടത്തി അര്‍ഹതാപട്ടിക പ്രസിദ്ധീകരിക്കും. അതിലുള്ളവര്‍ക്കാണ് മുഖ്യപരീക്ഷയെഴുതാന്‍ അര്‍ഹത.മുഖ്യപരീക്ഷയ്ക്ക് 100 വീതം മാര്‍ക്കുള്ള രണ്ട് പേപ്പറുകള്‍ ഉണ്ടായിരിക്കും.
Education
പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി ക്വാട്ടയിലും ഏകജാലകം വരുന്നു
തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് അടുത്ത അധ്യയനവർഷം മുതല്‍ ഏകജാലകം വഴിയാക്കും. നിലവില്‍ സ്കൂളുകളിലാണ് അപേക്ഷിക്കേണ്ടത്. സ്കൂള്‍ അധികൃതരാണ് അപേക്ഷ പ്രകാരം ഡേറ്റാ എൻട്രി നടത്തുന്നത്. ഈ രീതി പൂർണമായും അവസാനിപ്പിക്കാനാണ് നീക്കം.
പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളില്‍ അതത് സമുദായങ്ങള്‍ക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി അനുവദിച്ചിട്ടുള്ളത്. മാനേജ്‌മെന്റ് ഉള്‍പ്പെടുന്ന സമുദായത്തിലെ കുട്ടികള്‍ക്കേ ഈ സീറ്റില്‍ പ്രവേശനം പാടുള്ളൂ. എന്നാല്‍, ചില മാനേജ്‌മെന്റുകള്‍ സാമുദായിക മാനദണ്ഡം അട്ടിമറിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. തുടർന്നാണ് ഏകജാലകത്തിലേക്ക് കൊണ്ടുവരുന്നത്.
ഇത്തവണ പ്ലസ്‌വണ്‍ പ്രവേശനത്തിന് 24,253 സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയില്‍ ഉള്‍പ്പെട്ടത്. 21,347 സീറ്റില്‍ പ്രവേശനം നടന്നു. എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനം സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയാണ്.
Education
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന്‍ 25 വരെ
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ സാസ്‌കാരിക പരിപാടികളിലൊന്നായ ദേശീയ യുവസംഘത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തെ യുവതീയുവാക്കള്‍ക്ക് അവസരം. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഇ ബി എസ് ബി) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന യുവസംഘത്തില്‍ യുവജനങ്ങള്‍ക്ക് തങ്ങളുടെ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അംബാസിഡറര്‍മാരായി പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. 18നും 30നും ഇടയില്‍ പ്രായമുള്ള പ്രൊഷഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ (ഓണ്‍ലൈന്‍ പഠനം നടത്തുന്നവര്‍/വിദൂരവിദ്യാഭ്യാസം നേടുന്നവര്‍), എന്‍ എസ് എസ് / എന്‍ വൈ കെ എസ് വോളന്റിയര്‍മാര്‍/ സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് യുവസംഘത്തില്‍ പങ്കെടുക്കാം. ഈ മാസം 25 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കും. ഐ ഐ ഐ ടി കോട്ടയമാണ് കേരളത്തിലെ നോഡല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.
5-7 ദിവസം നീണ്ടുനില്‍ക്കുന്ന യുവസംഘം വിദ്യാര്‍ത്ഥികള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും രാജ്യത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും പഠിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് നല്‍കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവസംഘത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും വേേു:െ//ലയയെ.മശരലേശിറശമ.ീൃഴ/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
-
Kerala5 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login