Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Business

ശീതകാല കളക്ഷനുകളുമായി പ്ലാറ്റിനം ലവ് ബാന്‍ഡ്

Avatar

Published

on

തിരുവനന്തപുരം: പിജിഐയുടെ പ്ലാറ്റിനം ലവ് ബാന്‍ഡ്‌സ് ശീതകാല വിവാഹങ്ങള്‍ക്ക് അനുയോജ്യമായ ഒരു എക്‌സ്‌ക്ലൂസീവ് ശേഖരം അവതരിപ്പിക്കുന്നു. ഇമ്പെര്‍ഫക്റ്റിലി പെര്‍ഫെക്റ്റ്, ആങ്കേര്‍ഡ് ഇന്‍ സ്‌ട്രെംഗ്ത്, എംബ്രേസ് ഓഫ് പ്യൂരിറ്റി എന്നിങ്ങനെ മൂന്നു ശേഖരങ്ങളാണ് ഈ ശീതകാലത്ത് പ്രണയ ജോഡികള്‍ക്കായി പ്ലാറ്റിനം ലവ് ബാന്‍ഡ്‌സ് പുറത്തിറക്കുന്നത്. അസമമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇമ്പെര്‍ഫക്റ്റിലി പെര്‍ഫെക്റ്റ് പ്ലാറ്റിനം ലവ് ബാന്‍ഡുകള്‍ പ്ലാറ്റിനം ആഭരണത്തില്‍ വജ്രങ്ങള്‍ യോജിപ്പിച്ചവയാണ്. ആങ്കേര്‍ഡ് ഇന്‍ സ്‌ട്രെങ്ത് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ശക്തമായ പ്രണയങ്ങള്‍ക്ക് മുഖഭാവം പകരുന്ന ഈ പ്ലാറ്റിനം ആഭരണങ്ങള്‍ സൂര്യകിരണങ്ങളുടെ വിസ്‌ഫോടനംപോലെ തിളങ്ങുന്ന കേന്ദ്രം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എംബ്രേസ് ഓഫ് പ്യൂരിറ്റി എന്ന പ്രണയ ബാന്‍ഡുകള്‍ കാലികമായ രൂപകല്‍പനയില്‍ പ്രായഭേദമന്യേ ഗ്രീക്ക് രൂപങ്ങള്‍ സമന്വയിപ്പിക്കുന്നു. 95 ശതമാനം ശുദ്ധമായ പ്ലാറ്റിനത്തില്‍ നിര്‍മ്മിച്ച ഈ ആഭരണ കളക്ഷനുകള്‍ ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി റീട്ടെയില്‍ സ്റ്റോറുകളില്‍ ഉടനീളം ലഭ്യമാണ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

സ്വർണവില ഉയരങ്ങളിലേക്ക്; പവന് 5,6880 രൂപ

Published

on

സ്വർണവില പുതിയ റെക്കോഡിൽ. ഗ്രാമിന് 10 രൂപ വർദ്ധിച്ച് 7110 രൂപയും, പവന് 80 രൂപ കൂടി 5,6880 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർ‌ന്ന നിരക്കും സർവകാല റെക്കോർഡുമാണിത്. തുടർച്ചയായി മൂന്ന് ദിവസം കുറഞ്ഞു നിന്ന സ്വര്‍ണവില ഇന്നലെ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. പവന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്. 18 കാരറ്റ് സ്വര്‍ണവിലയും വർധിച്ചു. ഗ്രാമിന് 5 രൂപ കൂടി 5880 എന്ന നിരക്കിലെത്തി. അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. വില 98 രൂപയിൽ തുടരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ രണ്ടു ദിവസത്തിനിടെ സ്വർണ വില പവന് 480 രൂപയാണ് വർധിച്ചത്. പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻകിട നിക്ഷേപകർ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതുമാണ് വില വർധിക്കാൻ കാരണം.

Continue Reading

Business

കോട്ടയത്തെ ലുലുമാളിന്റെ ഉദ്ഘാടനം നവംബര്‍ അവസാന വാരം നടക്കും

Published

on


കോട്ടയം: രണ്ടു നിലയിലാണ് കോട്ടയത്തെ മാള്‍ ഒരുങ്ങുന്നത്. ആകെ 3.22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാണ് ഉള്ളത്. താഴത്തെ നില പൂര്‍ണമായും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനായി മാറ്റിവയക്കും. രണ്ടാമത്തെ നിലയില്‍ ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവ ഉള്‍പ്പെടെ 22 രാജ്യാന്തര ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ ഉണ്ടാകും. 500ലേറെ പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം കുട്ടികള്‍ക്കായി ഫണ്‍ടൂണ്‍ എന്ന പേരില്‍ വിനോദത്തിനായി പ്രത്യേക സൗകര്യവും ഉണ്ടാകും.
പാര്‍ക്കിംഗിനായി വിശാലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒരേസമയം 1,000 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. നിരവധി തൊഴിലവസരങ്ങളും മാള്‍ വരുന്നതോടെ സൃഷ്ടിക്കപ്പെടും. നേരിട്ട് 650 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് ലുലുഗ്രൂപ്പ് പറയുന്നത്. കോട്ടയം ജില്ലക്കാര്‍ക്കാകും ആദ്യ പരിഗണന.

കേരളത്തില്‍ ലുലുവിന്റെ അഞ്ചാമത്തെ മാളാണ് കോട്ടയത്ത് വരുന്നത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവില്‍ ലുലുമാളുകളുള്ളത്. കോട്ടയത്തിന് പിന്നാലെ പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളില്‍ അടുത്തവര്‍ഷം ലുലുമാള്‍ ഉയരും.

Advertisement
inner ad

ഡിസംബര്‍ പകുതിയോടെ കോട്ടയം മാളിന്റെ ഉദ്ഘാടനം നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. ഈ തീരുമാനമാണ് ലുലുഗ്രൂപ്പ് നവംബറിലേക്ക് മാറ്റിയത്. എം.സി റോഡില്‍ മണിപ്പുഴയിലാണ് എം.എ യൂസഫലിയുടെ ഉടമസ്ഥതയില്‍ പുതിയ മാള്‍ വരുന്നത്.

Advertisement
inner ad
Continue Reading

Business

സ്വർണ വിലയിൽ ഇടിവ് ; പവന് 240 രൂപ കുറഞ്ഞു

Published

on

മൂന്നാം ദിവസവവും സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ്‌ 56,400 രൂപയിലും ഗ്രാമിന് 30 രൂപ കുറഞ്ഞ്‌ 7050 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സർവകാല റെക്കോർഡിൽ എത്തിയ സ്വർണവില ശനിയാഴ്ച മുതലാണ് ഇടിയുന്നത്. 56,800 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച സ്വര്‍ണവില മൂന്ന് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണ വിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,835 രൂപയായി. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 98 രൂപയായി തുടരുന്നു.

Continue Reading

Featured