Kerala
ആസൂത്രണത്തിലെ ആനമണ്ടത്തരം, അഷ്ടമുടിക്കായലിലെ മേൽപ്പാലം

കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലത്ത് ഒരു സമരം നടന്നു. അഷ്ടമുടിക്കായലിനു കുറുകേ കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപത്തുനിന്ന് തുടങ്ങുന്ന മേൽപ്പാലം ഉദ്ഘാടനം ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പ്രതിഷേധക്കാർ കയറ്‍ കെട്ടി പ്രതീകാത്മക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
നൂറുകണക്കിന് കോൺഗ്രസുകാരും അനുഭാവികളും സമരത്തിൽ പങ്കെടുത്തു. പക്ഷേ, ഈ പാലം ഇനിയും ഔദ്യോഗികമായി തുറന്നിട്ടില്ല. എന്നു തുറക്കുമെന്ന് ആർക്കും അറിയുകയുമില്ല. അഥവാ തുറന്നിട്ടു വലിയ കാര്യവുമില്ല. ആസൂത്രണത്തിൽ അത്രയ്ക്ക് ആനമണ്ടത്തരമാണ് അധികൃതർ കാണിച്ചിരിക്കുന്നത്. കെഎസ് ആർടിസിയിൽ നിന്നു തുടങ്ങി, കായൽ മധ്യത്തിലേക്കു തുറന്നിട്ട നിലയിലാണിപ്പോൾ പദ്ധതിയുടെ ഫെയ്സ് 3 നിർമാണം.
സാധാരണ നിലയിൽ നദികൾക്കും ജലാശയങ്ങൾക്കും കുറുകേ, ഇരുകരകളെയും ബന്ധിപ്പിക്കാനാണ് പാലങ്ങൾ പണിയുന്നത്. എന്നാൽ അഷ്ടമുടിക്കായലിൽ നിർമിച്ചിച്ചിരുക്കുന്നത് തേവള്ളി പാലം പോലൊരു പാലമല്ല. അഷ്ടമുടി വള്ളം കളി നടക്കുന്ന വിശാലമായ നെട്ടായത്തിനു മേൽക്കൂരയായി, ബസ് സ്റ്റാൻഡ് മുതൽ തേവള്ളി വരെ നീണ്ട് ഒരു കിലോമീറ്ററോളം നീളത്തിലുള്ള ഫ്ലൈ ഓവറാണത്. കായലിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെപ്പോലും തടസപ്പെടുത്തി, 102 കോടിയിൽപ്പരം രൂപ മുടക്കി ഇങ്ങനെയൊരു മേൽപ്പാലം ആസൂത്രണ വിഴ്ചയുടെ മകുടോദാഹരണം കൂടിയാണ്.

കാവനാട് ആൽത്തറ ജംക്ഷൻ മുതൽ മേവറം വരെ നീളുന്ന കൊല്ലം ബൈപാസ് പദ്ധതിക്ക് അനുമതിയും നിർമാണവും തുടങ്ങിയ ശേഷമാണ് ആശ്രാമം റിംഗ് റോഡിനെക്കുറിച്ച് ആലോചിക്കുന്നത്. അതിന്റെ ഭാഗമാണ് അഷ്ടമുടി ഫ്ലൈ ഓവർ. കൊല്ലം- തേനി ദേശീയ പാതയും അന്നേ പരിഗണിക്കപ്പെട്ടിരുന്നു. ആ നിലയ്ക്ക് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് കഷ്ടിച്ച് 100 മീറ്റർ പോലും അകലെയല്ലാത്ത തേവള്ളിയിൽ പുതിയൊരു ജംഗ്ഷൻ രൂപപ്പെടാൻ ഇടയാക്കുന്നതാണ് നിർദിഷ്‌ട ആശ്രാമം- തോപ്പിൽ കടവ് റിംഗ് റോഡ്. പണി പാതി ആയപ്പോഴാണ് അധികൃതർക്ക് ഈ ബോധോദയമുണ്ടായത്.
തേവള്ളിയിൽ ജഡ്ജസ് അവന്യൂവിനോടും പഴയ എസ്പി റസിഡൻസിയോടു ചേർന്നുമാണ് ആദ്യം ബൈപാസ് വിഭാവന ചെയ്തത്. എന്നാൽ തേവള്ളി പാലത്തിനും ഹൈസ്കൂൾ ജംഗ്ഷനുമിടയിൽ പുതിയൊരു ജംഗ്ഷൻ കൂടി രൂപപ്പെടുമെന്ന കാരണത്താൽ റോഡിന്റെ അലൈൻമെന്റ് മാറ്റി. അതു തകൂനിന്മേൽ കുരുവാകുകയും ചെയ്തു. അലൈൻമെന്റ് മാറ്റിയാൽ പുതിയ റോഡ് തേവള്ളി പാലത്തിന്റെ അടിയിൽ കൂടി വേണം പോകാൻ. അവിടെ ഒരു പാലം പണിതാൽ ജലനിരപ്പിനു മുകളിലൂടെ ബസ് അടക്കമുള്ള വലിയ വാഹനങ്ങൾക്കു പോകാൻ കഴിയാതെ വരും. അല്ലെങ്കിൽ തേവള്ളിപ്പാലത്തിന്റെ ഉയരം കൂട്ടണം. രണ്ടു സാഹചര്യത്തിലും ചെലവേറുമെന്നതിനാൽ കിഫ്ബിയിൽ നിന്നു സാമ്പത്തിക സഹായം കിട്ടുക എളുപ്പമല്ല. കെആർഎഫ്ബിക്കാണ് ഫേസ് നാലിന്റെ നിർമാണ ചുമതല. ഇതിന് ഇതുവരെ കരാറായിട്ടുമില്ല.
102 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ മൂന്നാമത്തെ ഫെയ്സാണ് ഓലയിൽ കടവ് വരെയുള്ള റീച്ച്. ഇതിന്റെ പണി പൂർത്തിയായി. കൊല്ലത്തെ ഇരുമ്പ് പാലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോഴാണ് ബദലെന്ന നിലയിൽ നിർദിഷ്ട മേൽപ്പാലത്തെക്കുറിച്ച് ആലോചിച്ചത്. എന്നാൽ ഇരുമ്പ് പാലം പുതുക്കി പണിതതോടെ ഇവിടെ ഇപ്പോൾ ഗതാഗതക്കുരുക്കില്ല.
ബസ് സ്റ്റാൻഡിൽ നിന്നു തുടങ്ങി, തേവള്ളിവഴി തോപ്പിൽ കടവിലേക്ക് ഒരു തീരദേശ റിംഗ് റോഡ് നിർമിച്ചിരുന്നെങ്കിൽ നഗരവാസികൾക്ക് സ്വന്തം വീട്ടുപടിക്കൽ വാഹനങ്ങളെത്തുന്ന സ്ഥിതി ഉണ്ടാകുമായിരുന്നു എന്ന് ബ്ലോക്ക് പ്രസിഡന്റ് ഗീതാകൃഷ്ണൻ പറഞ്ഞു. എന്നാലിപ്പോൾ കടലിൽ കായം കലക്കിയതുപോലായി അഷ്ടമുടി കായലിന്റെ മേൽപ്പാലം. അതിൽ പ്രകോപിതരായി കോൺഗ്രസ് പ്രവർത്തകർ പാലത്തിനു കുറുകേ വലിച്ചു കെട്ടിയ കയർ മുറിച്ച് ഉദ്ഘാടനം ചെയ്തു. അതിവഴി ചെറിയ വാഹനങ്ങൾ കടത്തിവിടാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടസപ്പെടുത്തി.
Bengaluru
കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു

ബംഗളൂരു: കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Kerala
മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം; യുവാവും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. കൊല്ലം, മയ്യനാട് സ്വദേശി സാലു (26), പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ അവനവഞ്ചേരി പോയിന്റ് മുക്കിലായിരുന്നു സംഭവം.
അവനവഞ്ചേരി സ്വദേശി മോളിയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. മാർക്കറ്റിൽ പോയി മടങ്ങുകയായിരുന്ന മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി കണ്ണിൽ മുളകുപൊടിയെറിയുകയായിരുന്നു. മുളകുപൊടി ലക്ഷ്മിയുടെ മുഖത്തും വീണതോടെ പ്രതികൾ വാഹനത്തിൽ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങൽ പോലീസ് പ്രതികളെ പിടികൂടിയത്. സാലുവിനെതിരെ കൊട്ടിയം സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Featured
ബിജെപി അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ; വ്യക്തികളോടല്ല, ആശയത്തോടാണ് ഞങ്ങൾ പോരാടുന്നത് ; വി.ഡി സതീശൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ അത് അവരുടെ ആഭ്യന്തര കാര്യമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.. ആരു വേണമെങ്കിലും ആ സ്ഥാനത്തേയ്ക്കു എത്തിക്കൊള്ളട്ടെ. ഞങ്ങൾ എതിർക്കുന്നത് വ്യക്തികളെയല്ല, പാർട്ടിയുടെ ആശയങ്ങളെയാണ്. അതു തുടരുമെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.
രാജീവ് ചന്ദ്രശേഖർ ബിജെപിയിൽ ലേറ്റ് എൻട്രിയിലൂടെ വന്ന ആളാണ്. ആ പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപടാൻ ഇല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ആശയങ്ങളോടാണ് കോൺഗ്രസ് പോരാടുന്നത്. ഇപ്പോഴത്തെ അദ്ധ്യക്ഷൻ സുരേന്ദ്രനോടും വ്യക്തിപരമായി വിരോധമില്ല. ആര് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാലും അതിൽ പ്രതികരിക്കാനില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു
തിരുവനന്തപുരത്ത് ഇന്നു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെറെ പേര് നിർദേശിക്കുകയായിരുന്നു. കോർ കമ്മിറ്റി കേന്ദ്രനിർദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait1 week ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login