ഫിലിപ്പീന്‍സില്‍ വിമാനം തകര്‍ന്ന് 17 പേര്‍ മരിച്ചു,40 പേര്‍ക്ക് പരിക്ക്

മനിലഃ ഫിലിപ്പീന്‍സില്‍ വിമാനം തകര്‍ന്നു വീണ് പതിനേഴു പേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു. പലരുടെയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഉയരുമെന്ന് അധികൃതര്‍. സുലു പ്രവശ്യയിലെ ജോലോ ദ്വീപില്‍ ഇന്നുച്ചയോടെയാണ​് അപകടം. ലാന്‍ഡിംഗിനിടെയാണ് അപകമുണ്ടായത്. കാരണം വ്യക്തമല്ല.

സി 130 ഹെര്‍ക്കുലീസ് വിഭാഗത്തില്‍പ്പെട്ട ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിനിടെ നിയന്ത്രണം വിട്ട് റണ്‍വേയ്ക്കു പുറത്ത് വീണു തീ പിടിക്കുകയായിരുന്നു. ആളിപ്പടരുന്ന തീയില്‍ നിന്നാണ് പലരെയും പറത്തെടുത്തത്. യാത്രക്കാരില്‍ കൂടുതലും സൈനികരായിരുന്നു എന്ന് ഫിലിപ്പ്യന്‍ സെനിക സെക്രട്ടറി ഡിസോ ഡെല്‍ഫിന്‍ ‌പറഞ്ഞു.

Related posts

Leave a Comment