മഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പകല്‍പ്പന്തം

മഞ്ചേരി:വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും, സര്‍ക്കാര്‍ തണലിലെ സിപിഎംഡിവൈഎഫ്‌ഐ അധോലോക മാഫിയക്കുമെതിരെ
മഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പകല്‍പ്പന്തം മഞ്ചേരി സെന്‍ട്രല്‍ ജംങ്ഷനില്‍ സംഘടിപ്പിച്ചു.
ഡിസിസി ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ആസാദ് തമ്പാനങ്ങാടി അധ്യക്ഷത വഹിച്ചു.
യൂത്ത്‌കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഫല്‍ ബാബു മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹുസ്സൈന്‍ വല്ലാഞ്ചിറ, മഞ്ചേരി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹനീഫ മേച്ചേരി, കെ എസ് യു ജില്ലാ സെക്രട്ടറി ഷംലിക് കുരിക്കള്‍ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത്‌കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമാരായ ഷബീര്‍ കുരിക്കള്‍, ഫൈസല്‍ പാണ്ടിക്കാട്, നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് ജന.സെക്രട്ടറിമാരായ റാഷിദ് വട്ടപ്പാറ, ഫാസില്‍ പറമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment