പി.കെ വാര്യർ അനുശോചനം- മോഹൻലാൽ

തിരുവനന്തപുരം: ആയുര്‍വേദ ആചാര്യന്‍ ഡോ പി കെ വാര്യരുടെ വിയോഗത്തില്‍ അനുശോചിച്ച്‌ നടന്‍ മോഹന്‍ലാല്‍. വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പം ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദന വാക്കുകളില്‍ ഒതുങ്ങുന്നതല്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘ആയുര്‍വേദ ആചാര്യന്‍ പത്മഭൂഷണ്‍ ഡോ: പി.കെ വാര്യരുടെ വിടവാങ്ങല്‍ ലോകത്തിനു തന്നെ തീരാനഷ്ടമാണ്. നിസ്വാര്‍ത്ഥ സേവനത്തിലൂടെ ആതുരസേവനരംഗത്തു തന്നെ മാതൃകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദന വാക്കുകളില്‍ ഒതുങ്ങില്ല. ആദരാഞ്ജലികള്‍’ എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍

Related posts

Leave a Comment