Connect with us
48 birthday
top banner (1)

Kerala

പാലക്കാട്ടെ പാതിരാ റെയ്ഡ് സി.പി.എം- ബി.ജെ.പി നാടകമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Avatar

Published

on



പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡ് സി.പി.എമ്മും ബി.ജെ.പിയും അറിഞ്ഞു കൊണ്ട് നടത്തിയ നാടകമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാലക്കാട് സംഭവിച്ചത് രാഷ്ട്രീയ കേരളം കണ്ട വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

Advertisement
inner ad

തോല്‍ക്കുമെന്ന് ഭയന്ന് എന്ത് തോന്ന്യവാസവും ചെയ്യാമെന്നാണോ. തികച്ചും രാഷ്ട്രീയ പ്രേരിതമായ വളരെ വിലകുറഞ്ഞ ഒരു അഭ്യാസമായിപ്പോയി ഇത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ രണ്ട് വനിതാ നേതാക്കളുടെ മുറിയില്‍ ഓടിച്ചെന്നു ഒരു പരിശോധനാ നാടകം എന്തിന്റെ അടിസ്ഥാനത്തിലാണ്.

ജനറല്‍ പരിശോധനയാണെന്ന് പൊലീസും ഇന്‍ഫര്‍മേഷന്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണെന്ന് ഇടതുപക്ഷവും അവരുടെ സ്ഥാനാര്‍ഥിയും ബി.ജെ.പിയും ഒരേ സ്വരത്തില്‍ പറയുന്നു. കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഇത് ഇടത് പക്ഷവും ബി.ജെ.പി യും പൊലീസും എല്ലാം കൂടി ചേര്‍ന്ന് വളരെ ആസൂത്രിതമായി നടത്തിയൊരു നാടകമാണ്.തോല്‍ക്കുമെന്ന അറിവ് തന്നെയാണ് അതിന്റെ കാരണം. പരാജയ ഭീതി മണത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഈ വിലകുറഞ്ഞ നീക്കം വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. യു.ഡി.എഫ് ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Advertisement
inner ad

ഇന്നലെ അര്‍ധരാത്രിയിലാണ് ഉപതെരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടന്നത്. രാത്രി 12.10നാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്.ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.ഹോട്ടലിലെ 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

Advertisement
inner ad

Featured

നാട്ടിക ഗ്രാമപഞ്ചായത്തിൽ ഉജ്ജ്വല വിജയം നേടി യുഡിഎഫ്

Published

on

തൃശൂർ: നാട്ടിക ഗ്രാമപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. തുടർച്ചയായി എൽഡിഎഫ് വിജയിച്ചുവന്ന വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. വനിതാ സ്ഥാനാർത്ഥിയായിരുന്ന പി വിനുവാണ് നാട്ടിക ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് പിടിച്ചെടുത്തത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പ്രവർത്തകർ സന്തോഷത്തിലാണെന്നും വിജയിപ്പിച്ച വോട്ടർമാരോട് നന്ദിയുണ്ടെന്നും പി വിനു പ്രതികരിച്ചു.

Continue Reading

Thiruvananthapuram

വൈദ്യുതി ചാർജ് വർധനവ്; പട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സായാഹ്ന ധർണ്ണ ഇന്ന്

Published

on

പട്ടം: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധവുമായി പട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച്
പട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ വൈകുന്നേരം 5 മണിക്ക് പട്ടം വൈദ്യുതി ഭവന് മുന്നിൽ നടക്കും. കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ മുരളീധരൻ ധർണ്ണ ഉദ്‌ഘാടനം ചെയ്യും.

Continue Reading

Ernakulam

വ്യാഴാഴ്ച കൊച്ചി നഗരത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെടും

Published

on

കൊച്ചി: കൊച്ചി നഗരത്തിൽ നാളെ (ഡിസംബ‍ർ 12 വ്യാഴാഴ്ച്ച) ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവയിലെ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപമുള്ള ലീക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം തടസ്സപ്പെടുന്നത്. ഇന്ന് നടത്താനിരുന്ന അറ്റകുറ്റപ്പണികൾ സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയാണെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊച്ചി കോർപ്പറേഷന് പുറമെ ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

Featured