ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിൽ ചേർന്ന് പ്രവർത്തിച്ചേനെ എന്ന് പി കെ കൃഷ്ണദാസ് ; നിയമനടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് യൂത്ത്കോണ്‍​ഗ്രസ്. ഗാന്ധിയെ അപമാനിച്ച പി കെ കൃഷ്ണദാസിനെതിരെ കേസെടുക്കണം. കൃഷ്ണദാസ് നടത്തിയത് ​ഗാന്ധിനിന്ദ ആണെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു. ഗാന്ധിജി ജീവിച്ചിരുന്നുവെങ്കില്‍ ആര്‍ എസ് എസ് ആയേനെ (RSS) എന്ന കൃഷ്ണദാസിൻറെ പരാമര്‍ശമാണ് പരാതിക്ക് അടിസ്ഥാനം.യൂത്ത് കോണ്‍ഗ്രസിന്റെ ഇന്ത്യാ യുണൈറ്റഡ് പദയാത്ര ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്ബില്‍.

Related posts

Leave a Comment