Kerala
പി.ജെ.ജോസഫ്
കേരളാ കോൺഗ്രസ്
ചെയർമാൻ

കോട്ടയം :- കേരളാ കോൺഗ്രസ് ചെയർമാനായി പി.ജെ.ജോസഫ് തെരഞ്ഞെടുക്കപ്പട്ടു. കോട്ടയത്ത് സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ ചേർന്ന
സംസ്ഥാന കമ്മിറ്റി യോഗത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
വർക്കിംഗ് ചെയർമാൻ ആയി പി.സി.തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫ് എംഎൽഎ യും സെക്രട്ടറി ജനറൽ ആയി ജോയി ഏബ്രഹാം എക്സ്.എം.പി യും, ചീഫ് കോർഡിനേറ്റർ ആയി റ്റി.യു. കുരുവിള, ഡപ്യൂട്ടി ചെയർമാൻ മാരായി കെ.ഫ്രാൻസിസ് ജോർജ് എക്സ്.എം.പി, തോമസ് ഉണ്ണിയാടൻ എക്സ്.എംഎൽഎ, വൈസ് ചെയർമാൻ മാരായി വക്കച്ചൻ മറ്റത്തിൽ എക്സ്.എം.പി, ജോസഫ് എം.പുതുശ്ശേരി എക്സ്.എം.എൽ.എ, ഇ.ജെ. അഗസ്തി, എം.പി.പോളി, കൊട്ടാരക്കര പൊന്നച്ചൻ, ഡി.കെ.ജോൺ, ജോൺ. കെ.മാത്യൂസ്, കെ.എഫ് വർഗീസ്,മാത്യു ജോർജ്, രാജൻ കണ്ണാട്ട്, അഹമ്മദ് തോട്ടത്തിൽ, വി.സി ചാണ്ടി മാസ്റ്റർ,കെ.എ. ഫിലിപ്പ്, ഡോ. ഗ്രേസമ്മ മാത്യു,ട്രഷറാർ ഡോ.ഏബ്രഹാം കലമണ്ണിൽ, സ്റ്റേറ്റ് അഡ്വൈസർ മാരായി സി.മോഹനൻ പിള്ള, ജോർജ് കുന്നപ്പുഴ,തോമസ് കണ്ണന്തറ, സീനിയർ ജനറൽ സെക്രട്ടറിമാരായി കുഞ്ഞ് കോശി പോൾ ,ജോർജ് ജോസഫ് , ഹെഡ്ക്വാർട്ടേഴ്സ് ജനറൽ സെക്രട്ടറിയായി എ.കെ. ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കേരളാ കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് നടത്തിയ മെമ്പർഷിപ്പ് വിതരണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരഞ്ഞെടുപ്പിൽ നിയോജകമണ്ഡലം, ജില്ലാ തലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട – സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് യോഗത്തിൽ സംബന്ധിച്ചത്.
Kerala
സുന്ദരേശൻ പിള്ളയെയും രാമകൃഷ്ണനെയും അനുസ്മരിച്ചു

കൊല്ലം: കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സംസ്ഥാന ചീഫ് ഓർഗനൈസർ ആയിരുന്ന എൻ സുന്ദരേശൻ പിള്ളയെയും മുൻ സംസ്ഥാന ചെയർമാൻ എൻ രാമകൃഷ്ണനെയും അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് എൻ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് സേവാദൾ സംസ്ഥാന മുൻ ചീഫ് ഓർഗനൈസർ അഖിലേന്ത്യാ സെക്രട്ടറി സ്പോർട്സ് കൗൺസിൽ കൊല്ലം ജില്ലാ പ്രസിഡന്റ് ആിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തന മികവ് തെളിയിച്ച സുന്ദരേശൻ പിള്ളയുടെ വിയോഗം കൊല്ലം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിനും സംസ്ഥാന സേവാദളിനും വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു.
സേവാദൾ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിന്നിർണായക പങ്കുവഹിച്ച സുന്ദരേശൻ പിള്ളയോട് ഒപ്പം കണ്ണൂരിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്ത് പകരുകയും സംസ്ഥാന സേവാദളിനെ കെട്ടിപ്പടുക്കുകയും ചെയ്ത ധീരനായ നേതാവായിരുന്നു എൻ രാമകൃഷ്ണൻ എന്നും അദ്ദേഹത്തിന്റെ പതിനൊന്നാം ചരമവാർഷികദിനത്തിൽ അനുസ്മരിച്ചുകൊണ്ട് ഉദ്ഘാടകൻ പറഞ്ഞു.
സേവാ ജില്ലാ പ്രസിഡന്റ് എം ഐ ഹാഷിമിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ എഐസിസി അംഗം ബിന്ദു കൃഷ്ണ, കെപിസിസി സെക്രട്ടറി സൂരജ് രവി, വിപിന ചന്ദ്രൻ, ചുറ്റുമൂല നാസർ, ഗീതാ കൃഷ്ണൻ, എം എസ് സെൽവം, പന്മന വേലായുധൻകുട്ടി, ഗീതാകുമാരി, ഒ ബി രാജേഷ്, കോതേത്തു ഭസുരൻ,നെട്ടയം സജി,പാർവതി,നജീം പുത്തൻകട,രതീഷ്, പത്മകുമാർ, മാറപ്പാട്ട് രമേശ്,മനോജ്, അയത്തിൽ
ശ്രീകുമാർ, അഡ്വ :സുബ്രമ ണ്യൻ,ഷഫീഖ്,ഹുസൈൻ, നിസാം, അഡ്വ: ഉളിയകോവിൽ സന്തോഷ്,തുടങ്ങിയവർ പ്രസംഗിച്ചു.
Alappuzha
ആലപ്പുഴയിൽ വൻ വ്യാജ മദ്യവേട്ട

ആലപ്പുഴ : ഹരിപ്പാട് വൻ വ്യാജ മദ്യവേട്ട. അര ലിറ്ററിൻ്റെ 783 കുപ്പി മദ്യവുമായി ഒരാളെ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. വീട് കേന്ദ്രീകരിച്ചായിരുന്നു വ്യാജ മദ്യ നിർമ്മാണം.
വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്നും കണ്ടടുത്തു. എക്സൈസ് കമ്മീഷണറുടെ ഒപ്പുള്ള വ്യാജ മുദ്രകളും ലേബലുകളുമാണ് പിടിച്ചെടുത്തതെന്നതാണ് ശ്രദ്ധേയം. ബോട്ട്ലിംഗ് യൂണിറ്റടക്കം സജീകരിച്ചിരുന്നു.
Kerala
ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകളിൽ വ്യാപക ക്രമക്കേട്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ ഓപ്പറേഷൻ മൂൺലൈറ്റിൽ തെളിഞ്ഞത് വ്യാപക ക്രമക്കേട്.. മദ്യം പൊതിഞ്ഞു നൽകാൻ ബിവറേജസ് ഔട്ട് ലെറ്റുകളിൽ സൂക്ഷിച്ചിരുന്ന പേപ്പർ വാങ്ങിയതിൽ അടക്കം വ്യാപകമായ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പേപ്പർ മറിച്ചു വിറ്റതും, വാങ്ങാത്ത പേപ്പറിന്റെ പേരിൽ പണം അടിച്ചു മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം ചന്തക്കടവിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയിൽ നടത്തിയ പരിശോധനയിൽ രജിസ്റ്ററിൽ ക്രമക്കേട് കണ്ടെത്തി. കയ്യിൽ സൂക്ഷിച്ച പണം രേഖപ്പെടുത്തേണ്ട രജിസ്റ്ററിൽ ഇത് രേഖപ്പെടുത്തിയിരുന്നില്ലെന്നും,10000 രൂപ രജിസ്റ്ററിൽ രേഖപ്പെടുത്താതെ കൈവശം വച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ കിങ് ഫിഷർ ബിയർ 30 കേസ് സ്റ്റോക്കുണ്ടായിട്ടും ഉപഭോക്താക്കൾക്ക് നൽകിയില്ലെന്നും കണ്ടെത്തി. കിങ് ഫിഷർ ചോദിക്കുന്നവർക്ക് സ്റ്റെറിംങ് സെവൻ എന്ന ബ്രാൻഡ് ബിയറാണ് വിതരണം ചെയ്തിരുന്നതെന്നു കണ്ടത്തിൽ പറയുന്നു.
-
Kerala3 months ago
1500 ഏക്കർ ഭൂമി ഇടപാട്; 552 കോടി വിദേശത്തേക്ക് കടത്തി
പിണറായിക്കെതിരെ ആരോപണമുയർത്തി ഇംഗ്ലീഷ് ന്യൂസ് പോർട്ടൽ ‘ലീഡ്’ -
Featured3 months ago
കോടികൾ കീശയിലാക്കിയത് ഇരട്ടച്ചങ്കൻ ഒറ്റയ്ക്ക്: ജി. ശക്തിധരൻ
-
Kerala2 weeks ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala3 months ago
ഗോവിന്ദനെ തള്ളി സുന്നി, ലോക കമ്യൂണിസത്തിന് എന്തു പറ്റിയെന്നു ഗോവിന്ദൻ പഠിക്കട്ടെ: കത്തോലിക്കാ സഭ
-
Kerala3 weeks ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Cinema2 months ago
ദേവസ്വം വകുപ്പ് മിത്തിസം വകുപ്പാക്കണം, ഭണ്ഡാരപ്പണം മിത്ത് പണമാക്കണം: സലീം കുമാർ
-
Kerala3 months ago
സവർക്കറുടെ കൊച്ചുമകൻ കേസ് കൊടുത്താൽ രാഹുൽ ഗാന്ധിക്കു നീതി നിഷേധിക്കുന്നത് എന്തു യുക്തി? സതീശൻ
-
Alappuzha2 months ago
ആലപ്പുഴ മെഡിക്കൽ കോളേജിൽ,ശ്വാസ കോശ വിഭാഗത്തിന് പുതിയ ബ്രോങ്കോസ്ക്കോപ്പ്
You must be logged in to post a comment Login