നീസ്ട്രിമില്‍ പ്രദര്‍ശനത്തിനെത്തി ‘പിപ്പലാന്ത്രി’

കൊച്ചി: പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതനായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രം ‘പിപ്പലാന്ത്രി’ നീസ്ട്രിമില്‍ പ്രദര്‍ശനത്തിനെത്തി. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ തനിക്ക് പിറന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി അലയുന്ന ഒരു യുവതിയുടെ യാത്രയും അതിജീവനവുമാണ്ദൃ ശ്യവത്കരിക്കുന്നത്.

രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ പുതുമ. പൂര്‍ണ്ണമായും രാജസ്ഥാന്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.സിക്കാമോര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.ഷെല്ലി ജോയ്,ഷോജി സെബാസ്റ്റ്യന്‍ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് സിജോ എം എബ്രഹാം. എഡിറ്റര്‍ നിര്‍വഹിച്ചിരിക്കുന്നത് ഇബ്രു എഫ് എക്‌സ്. ഗാനരചന- ചിറ്റൂര്‍ ഗോപി, ജോസ് തോന്നിയാമല, സംഗീതം- ഷാന്റി ആന്റണി

Related posts

Leave a Comment