പിങ്ക് പൊലീസ് ഉദ്യോ​ഗസ്ഥ കുട്ടിയെ അപമാനിച്ച സംഭവം ; നഷ്ടപരിഹാരം നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോ​ഗസ്ഥ കുട്ടിയെ അപമാനിച്ച സംഭവത്തിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കുട്ടിയ്ക്ക് നഷ്ടപരിഹാം നൽകേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ. നാല് സാക്ഷിമൊഴികളും ഹാജരാക്കി, പൊലീസ് ഉദ്യോ​ഗസ്ഥ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. ഉദ്യോ​ഗസ്ഥയുടെ തെറ്റിന് പരമാവധി നടപടി സ്വീകരിച്ചു. ഇനിയും നടപടി എടുക്കേണ്ടതില്ലെന്നും സർക്കാർ കോടതിയെ രേഖാമൂലം അറിയിച്ചു. ഹർജി ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി പരി​ഗണിക്കും

കുട്ടിക്ക് നഷ്ടപരിഹാരത്തുക നൽകണമെന്നും നഷ്ടപരിഹാരത്തുക എത്രയാണെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു പെൺകുട്ടിയുടെ അഭിഭാഷകർ സമർപ്പിച്ച ഹർജിയിലെ ആവശ്യം. എന്നാൽ ഇത് പ്രായോ​ഗികമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. നഷ്ടപരിഹാരമായി എത്ര രൂപ നൽകാമെന്ന കാര്യത്തിൽ ഇന്ന് നിലപാടറിയിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു.

Related posts

Leave a Comment