പിങ്ക് പോലീസിന്റെ പരസ്യ വിചാരണ നേരിടേണ്ടിവന്ന ബാലികയ്ക്ക് സമ്മാനവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം : മോഷണക്കുറ്റം ആരോപിച്ച് പൊലീസുദ്യോഗസ്ഥയുടെ പരസ്യ വിചാരണ നേരിടേണ്ടിവന്ന ബാലികയ്ക്ക് സമ്മാനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തില്‍ പൊലീസിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുകയും ആരോപണ വിധേയരായവരുടെ ജീവിതാവസ്ഥ പുറത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് കുട്ടിയ്ക്ക് സമ്മാനവുമായി . കോണ്‍ഗ്രസ് ചെമ്പകമംഗലം മണ്ഡലം കമ്മിറ്റി രംഗത്ത് എത്തിയത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സാപ് കൂട്ടായ്മ പുത്തന്‍ ഫോണാണ് മൂന്നാം ക്ലാസുകാരിക്ക് സമ്മാനിച്ചത്.

Related posts

Leave a Comment