കൊച്ചി: തിരുവനന്തപുരം ആറ്റങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തിൽ അപമാനിച്ച സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കടുത്ത മാനസിക സമ്മർദം നേരിട്ട കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. നഷ്ടപരിഹാരത്തുക എത്രയെന്ന് സർക്കാർ ഇന്ന് കോടതിയ അറിയിച്ചേക്കും.
പൊതുജനമധ്യത്തിൽ അപമാനിക്കപ്പെട്ട എട്ട് വയസുകാരിക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ സമൂഹവും സർക്കാരും തുണയാകേണ്ടതുണ്ടെന്ന് സിംഗിൾ ബെഞ്ച് പരാമർശിച്ചിരുന്നു. ആരോപണ വിധേയായ പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ കടുത്ത നടപടി എടുക്കാത്തതിൽ കോടതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 1. 45 നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി പരിഗണിക്കുക